പെര്‍വാഡും നാങ്കിയിലും കടലാക്രമണം രൂക്ഷം; 25 തെങ്ങുകള്‍ നിലംപതിച്ചു

 

കാസര്‍കോട്: കുമ്പള കോയിപ്പാടി, പെര്‍വാഡ്, നാങ്കി കടപ്പുറങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പെര്‍വാഡും നാങ്കിയിലും 25 വോളം തെങ്ങുകള്‍ കടലെടുത്തു. ഇത്രത്തോളം തെങ്ങുകള്‍ ഏതുനിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. ഈ പ്രദേശങ്ങളിലെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണങ്ങളില്‍ നിന്ന് തീരദേശവാസികളെ സുരക്ഷിതമായി സംരക്ഷിക്കാനേര്‍പ്പെടുത്തിയിരുന്ന കടല്‍ഭിത്തി തകര്‍ന്നു. 200 മീറ്ററോളം തീരം കടലടുത്തതായി തീരദേശവാസികള്‍ പറയുന്നു. നാങ്കിയില്‍ തീരദേശനിയമത്തിന് വിരുദ്ധമായി നിര്‍മിച്ച സ്വകാര്യ റിസോര്‍ട്ട് കഴിഞ്ഞദിവസം കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇത്തരത്തില്‍ തീരദേശത്ത് നിര്‍മിച്ച മറ്റൊരു റിസോര്‍ട്ടും കടലാക്രമണ ഭീഷണിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page