മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയില്‍ ഓട്ടോ പാര്‍ക്കിംഗിനു സ്ഥലം ലഭ്യമാക്കണം; നിയമവിരുദ്ധമായ വാഹനഗതാഗതം തടയണം: ഓട്ടോ ഫ്രണ്ട്‌സ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയില്‍ ഓട്ടോസ്റ്റാന്റ് ഏര്‍പ്പെടുത്തണമെന്നു ഓട്ടോ ഫ്രണ്ട്‌സ് യൂണിയന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍, ആര്‍.ടി.ഒ, ഡിവൈ.എസ്.പി എന്നിവരോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു.ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതോടെ ചൗക്കി ജംഗ്ഷനിലെ 80വോളം ഓട്ടോകള്‍ക്കു പാര്‍ക്കിംഗ് ഇല്ലാതായിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. ഇപ്പോള്‍ സിപിസിആര്‍.ഐ സെന്‍ട്രല്‍ സ്‌കൂള്‍ വഴിക്കടുത്താണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെ സ്‌കൂളിലേക്കും തിരിച്ചും റോംഗ് സൈഡിലൂടെ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ടെന്നും ഇതു വന്‍ അപകടഭീഷണി ഉണ്ടാക്കുന്നെന്നും നിവേദനത്തില്‍ പറഞ്ഞു. ഓട്ടോകള്‍ക്കു പാര്‍ക്കിംഗ് …

ചെര്‍ളടുക്കയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; സ്‌കൂട്ടറില്‍ കാറിടിച്ചു, പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ളടുക്കയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. നെക്രാജെയിലെ മുഹമ്മദ് അലി സഹദ് (26) ആണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച രാത്രി കരാര്‍ പണി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ചെര്‍ളടുക്കയില്‍ വച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സിദ്ദിഖ് എന്നയാളാണ് ആക്രമിച്ചതെന്നു കുമ്പളയിലെ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് അലി സഹദ് പറഞ്ഞു. തന്റെ ഏരിയയില്‍ കരാര്‍ പണിയെടുക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ആക്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. സ്‌കൂട്ടറില്‍ കാറിടിച്ചതായും പരാതിയില്‍ പറഞ്ഞു.

നീലേശ്വരത്തും ആദൂരിലും പോക്‌സോ കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 11 വയസ്സുള്ള രണ്ടു കുട്ടികളുടെ പരാതി പ്രകാരം ആദൂര്‍, നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് 11 വയസ്സുള്ള പെണ്‍കുട്ടിയെ 30 വയസ്സുള്ള മാതൃസഹോദരനാണ് ഉപദ്രവിച്ചത്. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.ബള്ളൂര്‍, നെജിക്കാലിലെ കൃഷ്ണരാജി(40)നെതിരെയാണ് ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. 11 വയസ്സുള്ള ആണ്‍കുട്ടിയെ മോശം ലക്ഷ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതി പ്രകാരമാണ് അറസ്റ്റു ചെയ്തത്. ഒന്നിലേറെ തവണ സ്പര്‍ശിച്ചതോടെയാണ് കുട്ടി പരാതി നല്‍കിയത്.

കൂത്തൂര്‍ നാരായണന്‍ അന്തരിച്ചു

പയ്യന്നൂര്‍: പെരിന്തട്ട ചിറവക്ക് മുത്തപ്പന്‍ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തെ റിട്ട.എയര്‍ഫോഴ്സ് ഭടനും ദീര്‍ഘകാലം ഓലയമ്പാടിയില്‍ വ്യാപാരിയുമായിരുന്ന കൂത്തൂര്‍ നാരായണന്‍ എന്ന അപ്പക്കുട്ടി (84) അന്തരിച്ചു. ഭാര്യ: ചെന്തല പത്മിനി. മക്കള്‍: അനില്‍കുമാര്‍ (മലബാര്‍ സിമെന്റ്സ്), ലീന (അധ്യാപിക), ശ്രീന (അധ്യാപിക). മരുമക്കള്‍: സുനിത (നീലേശ്വരം പള്ളിക്കര), ശശിമോഹനന്‍ എം (റിട്ട: സെക്രട്ടറി കരിവെള്ളൂര്‍ സഹകരണ ബാങ്ക്), പി.സജീവ്കുമാര്‍, കൊറ്റി. സഹോദരങ്ങള്‍: ജാനകി, പരേതരായ നാരായണി, കുഞ്ഞിക്കണ്ണന്‍, രാഘവന്‍, പാര്‍വ്വതി.

കരള്‍-വൃക്ക രോഗം; ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: കരള്‍-വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍, മാടത്തടുക്ക, ചോയിമൂലയിലെ എം. ബാലകൃഷ്ണ(52)യാണ് ശനിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയില്‍ മരിച്ചത്. മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു ബാലകൃഷ്ണ. ഭാര്യ: സുജാത. സഹോദരങ്ങള്‍: നാരായണ, മദന (സിപിഎം നീര്‍ച്ചാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), ശങ്കര, ദേവകി, പരേതയായ സരോജിനി.

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മടിക്കൈയിലെ യുവാവ് മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ ചാളക്കടവിലെ അമ്പാടി നിലയത്തില്‍ അശോകന്‍-രജനി ദമ്പതികളുടെ മകന്‍ എന്‍.ആര്‍ രഞ്ജിത്ത് (21)ആണ് മരിച്ചത്. ജനുവരി ആറിനാണ് രഞ്ജിത്തിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നതാണെന്നു ബോധ്യമായതോടെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. നീലേശ്വരം പൊലീസ് കേസെടുത്തു.

ബൈക്കപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. മിയാപ്പദവ്, ബാളിയൂര്‍, പരന്തരഗുരിയിലെ പരേതനായ പത്മനാഭ പൂജാരിയുടെ മകന്‍ ചേതന്‍ കുമാര്‍ (24) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പെയ്ന്റിംഗ് തൊഴിലാളിയായ ചേതന്‍ കുമാര്‍ പുതുവത്സര തലേന്ന് രാത്രി മംഗ്‌ളൂരുവില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. മാതാവ്: ജാനകി. ചിഗുറുപാദ ഫ്രന്റ്‌സ് ക്ലബ്ബ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ചേതന്‍ കുമാര്‍.

ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍: പൊന്ന്യത്തും തളാപ്പിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു.തളാപ്പ്, മക്കാനിക്ക് സമീപത്തു ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പറശ്ശിനിക്കടവ്, നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരി (40) മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ ടൗണ്‍ ഭാഗത്തു നിന്നു പറശ്ശിനിക്കടവിലേക്ക് പോകുന്നതിനിടയിലാണ് അപകടം. രാഹുലിന്റെ മൃതദേഹം പൊലീസെത്തി എ.കെ.ജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വെള്ളിയാഴ്ച രാത്രി തലശ്ശേരി, ചിറക്കര, പള്ളിത്താഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം, കുണ്ടുചിറയിലെ മുസമ്മില്‍ (30) …

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലക്കു ഇ-മെയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രത

ലക്‌നൗ: യു.പി.യിലെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല കാമ്പസ് ബോംബു വച്ചു തകര്‍ക്കുമെന്ന് ഇ-മെയില്‍ ഭീഷണി.ഭീഷണിയെത്തുടര്‍ന്നു പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മൗലാന ആസാദ് ലൈബ്രറി ഉള്‍പ്പെടെ ജനത്തിരക്കേറിയ യൂണിവേഴ്‌സിറ്റി പരിസരങ്ങളില്‍ അതിശക്തമായ ജാഗ്രത പുലര്‍ത്തുകയാണ്.കാമ്പസിനുള്ളിലെയും കാമ്പസിനോടു ചേര്‍ന്നുമുള്ള സങ്കീര്‍ണ്ണ മേഖലകളിലെല്ലാം പൊലീസ് പരിശോധനയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് സൂപ്രണ്ട് മൃഗങ്ക് ശേഖര്‍ പഥക് പറഞ്ഞു. ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശത്തില്‍ വന്‍ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നു യൂണിവേഴ്‌സിറ്റി വക്താവ് അസിം സിദ്ദിഖി അറിയിച്ചു. പൊലീസും സൈബര്‍ ക്രൈംസെല്ലും മെയില്‍ …

ഇന്ത്യന്‍ മീഡിയ അബുദാബി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രു-16ന്

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി റോയല്‍ മെറീഡിയനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സംബന്ധിക്കുന്ന പരിപാടി കേരള മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, …

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം:മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി ജെ എം കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡി വൈ എഫിന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് പി കെ ഫിറോസ്. അറസ്റ്റിലായ ഫിറോസിന് പിന്നീട് ജാമ്യം നല്‍കി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം അനുവദിച്ചത്.ഈ വ്യവസ്ഥ ഫിറോസ് ലംഘിച്ചതായി പൊലീസ് …

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി 15ന്

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ജനുവരി 15ന് പ്രസ്താവിക്കും. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകന്‍, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി (ആറ്)കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2013 മെയ് 5നാണ് അശോകനെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്ത വിരോധത്തില്‍ അശോകനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നതെന്നു പറഞ്ഞ് പറ്റിച്ചു; ഗൃഹനാഥന്റെ പത്തരലക്ഷം രൂപ സ്വാഹ

കണ്ണൂര്‍: സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞ് പറ്റിച്ച് ഗൃഹനാഥന്റെ പത്തരലക്ഷം രൂപ തട്ടിയെടുത്തു. ആറളം, കോഴിയോട് സ്വദേശി വടക്കത്ത് അബിന്‍ ബിനോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരനായ അബിന്റെ പിതാവ് ബിനോയ് മാത്യൂസിന്റെ പണമാണ് നഷ്ടമായത്.ബിനോയ് മാത്യു ബംഗ്‌ളൂരുവില്‍ പെര്‍ഫ്യൂം കമ്പനി നടത്തി വരികയായിരുന്നു. കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപനം പൂട്ടി നാട്ടിലേക്ക് മടങ്ങി.2024 ഒക്‌ടോബര്‍ 21ന് സിബിഐ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ഒരാള്‍ ബിനോയ് മാത്യുവിനെ ഫോണില്‍ വിളിച്ചു. കമ്പനി ഇന്‍കംടാക്‌സ് …

യുവതിയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍; അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ വിമുക്തഭടന്‍

കണ്ണൂര്‍: തമിഴ്‌നാട്, സ്വദേശിനിയെ കബളിപ്പിച്ച് 60,000 രൂപ കൈക്കലാക്കിയ കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍. മയ്യില്‍, കയരളം, വേളം, ഊരടഹൗസില്‍ യു. കൃഷ്ണ (60)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്, വില്ലുപുരം സ്വദേശിനിയായ അമ്മക്കണ്ണി(40)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡിസംബര്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. പുതിയ തെരുവിലാണ് പരാതിക്കാരി താമസം. കണ്ണൂര്‍ എസ്.ബി.ഐയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്നു പണം എടുക്കാനെത്തിയതായിരുന്നു അമ്മക്കണ്ണ്. …

ഗ്രാമനന്മ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ | Kookkanam Rahman

വളരെ ചെറുപ്പം മുതലേ ഞാന്‍ തമ്പായി ഏട്ടിയെ കാണുന്നുണ്ട്. നടത്തത്തിന് വേഗത ഉണ്ട്. ഇരുകൈകളും വീശിയാണ് നടത്തം. പാര്‍ട്ടി ജാഥയില്‍ വളണ്ടിയര്‍മാര്‍ നടക്കുംപോലെ. എന്നും സാരിയും ബ്ലൗസുമാണ് വേഷം. കരിവെള്ളൂര്‍ നിടുവപ്പുറം എന്ന സ്ഥലത്തെ കൊച്ചു വീട്ടിലാണ് താമസം. ജനിച്ചന്നു തൊട്ടേ കമ്യൂണിസ്റ്റ്കാരിയാണ്. ഇന്ന് എഴുപത്തേഴിലെത്തിയിട്ടും അതിന് മാറ്റം വന്നിട്ടില്ല. അധികാര സ്ഥാനങ്ങളിലേക്കൊന്നും കയറിപ്പറ്റാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. അല്ലെങ്കില്‍ അവരെ പിടിച്ചുയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല.തുറന്നുള്ള വിമര്‍ശനങ്ങള്‍ ഇവരുടെ കൂടെപ്പിറപ്പാണ്. സത്യസന്ധതയെ മുറുകെ പിടിക്കുന്ന വ്യക്തിത്വമാണ്. ജനിച്ചു വീണ …

സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ച് നാലു കാലില്‍ വരരുത്: ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യപിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ വീട്ടില്‍ വച്ചാകണമെന്നും നാലു കാലില്‍ പരസ്യമായി വരരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതികളെ കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. പാര്‍ട്ടിയുടെ അന്തസിനു കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറാനോ, പൊതു സ്ഥലങ്ങളില്‍ മദ്യപിക്കാനോ പാടില്ല. ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തില്‍ പെരുമാറേണ്ട ബാധ്യത ഓരോ സിപിഐ പ്രവര്‍ത്തകനുമുണ്ട്. അതു പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പൗരന്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍; പിടിയിലായത് മൂന്നു വര്‍ഷം മുമ്പ് നുഴഞ്ഞു കയറിയ ആള്‍

മംഗ്‌ളൂരു: മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഒളിച്ചു കഴിയുകയായിരുന്ന ബംഗ്ലാദേശി പൗരന്‍ അറസ്റ്റില്‍. അനാറുല്‍ ഷെയ്ഖ് (25) ആണ് മംഗ്‌ളൂരു, മുല്‍ക്കിയില്‍ അറസ്റ്റിലായത്. സംസ്ഥാന ആഭ്യന്തര സുരക്ഷാ വകുപ്പും മംഗ്‌ളൂരു പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനാറുല്‍ പിടിയിലായത്. നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യ-ബംഗ്ലാ രാജ്യാന്തര അതിര്‍ത്തിയായ ലാല്‍ഗോള്‍ വഴി നുഴഞ്ഞു കയറിയ അനാറുല്‍ മുര്‍ഷിദാബാദിലാണ് ആദ്യം എത്തിയത്. അവിടെ നിന്നു കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ എത്തി സ്ഥിര താമസമാക്കുകയായിരുന്നു. ചില സൂചനകളെ …

സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥ ക്ഷാമം: അദാലത്തുകളിലെ പരാതികളിൽ തീരുമാനവും, പരിഹാരവും വൈകുമെന്ന് ആശങ്ക

കാസറഗോഡ്.നൂറോളം സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങി സസ്പെൻഷനിലായതും. 1,500 ഓളം പേർക്കെതിരെ പിരിച്ച് വിടൽ നടപടി വരാൻ പോകുന്നതും സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് തല അദാലത്ത് ലഭിച്ച പരാതികൾക്ക് തീരുമാനവും പരിഹാരവും വൈകുമെന്ന ആശങ്കയിൽ പരാതിക്കാർ. നിലവിൽ തന്നെ സർക്കാർ ഓഫീസുകളിൽ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിനിടയിലാണ് ക്ഷേമപെൻഷൻ വെട്ടിപ്പും,സസ്പെ ൻഷനുകളും.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ഫയലുകൾ നീങ്ങാത്ത അവസ്ഥ നേരത്തെ തന്നെയുണ്ട്.നിലവിലുള്ള ജോലിക്കാർക്കാണെങ്കിൽ അധിക ഡ്യൂട്ടിയും,ജോലിഭാരം കൊണ്ട് വിയർക്കുകയാണ് നിലവിലുള്ള …