ക്ഷേത്ര ഭണ്ഡാരമോഷ്ടാവ് കൂളായി നടന്നു പോയി; ദൃശ്യം സി സി ടി വി യിൽ , മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി

കണ്ണൂർ: പേരാവൂർ, മണത്തല , ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കവർച്ച പോയി. ഭണ്ഡാരങ്ങൾ ഏതോ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് കവർച്ച. തുടർന്ന് ഭണ്ഡാരങ്ങളുമായി മോഷ്ടാവ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് .

മുൻ സീമാൻ നെല്ലിക്കുന്നിലെഅബ്ദുൽ റഹ്മാൻ അന്തരിച്ചു

കാസർകോട്:മുൻ സീമേനും തളങ്കര ദഖീറത്ത് സ്ക്കുളിലെ സെക്യൂരിറ്റി ജീവനക്കാരനുമായ നെല്ലിക്കുന്നിലെ അബ്ദുൽ റഹമാൻ (76) അന്തരിച്ചു. ഭാര്യ പരേതയായ ഹലീമ . മക്കൾ: സൈബുന്നിസ (മുൻ നഗരസഭാംഗം), സാഹിറ മരുമക്കൾ: മുഹമ്മദ് ഹനീഫ്, കരീം

എബ്രഹാം ഒ.പി ഡാലസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ മര്‍ഫി(ഡാളസ്): എബ്രഹാം ഒ.പി (88) ഡാലസില്‍ അന്തരിച്ചു. ഒതറ, ഓച്ചരുകുന്നില്‍ കുടുംബാംഗമാണ്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ച് അംഗമാണ് എബ്രഹാം. ബോറിവാലി ഇമ്മാനുവല്‍ മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ച് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.ഭാര്യ: മറിയാമ്മ. മക്കള്‍: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോണ്‍സന്‍മരുമക്കള്‍: എലിസബത്ത് എബ്രഹാം(മര്‍ഫി സിറ്റി കൗണ്‍സില്‍ അംഗം), ഷൈല എബ്രഹാം, ജോണ്‍സന്‍കൊച്ചു മക്കള്‍: ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥന്‍, ആബെല്‍, റെബേക്ക.29നു രാവിലെ സെഹിയോണ്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍ ശവസംസ്‌കാര …

ഭാഷാ വിവാദം: കര്‍ണ്ണാടകയില്‍ 12മണിക്കൂര്‍ ബന്ദ് തുടങ്ങി; ബല്‍ഗാവില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം

ബംഗ്‌ളൂരു: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ബല്‍ഗാവി (പഴയ ബല്‍ഗാം)യില്‍ ഒരു കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കണ്ടക്ടര്‍ മറാത്തി ഭാഷയില്‍ സംസാരിച്ചില്ലെന്നാരോപിച്ചുണ്ടായ അക്രമത്തിനെതിരെ കന്നഡ ഭാഷാനുകൂല വിഭാഗങ്ങളുടെ കൂട്ടായ്മയായ ഒക്കൂട്ട ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ കര്‍ണ്ണാടര ബന്ദ് രാവിലെ ആറുമണിക്കാരംഭിച്ചു. കര്‍ണ്ണാടകയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു.ഒരു വിഭാഗം ഓട്ടോ റിക്ഷകളും ക്യാബുകളും സ്വകാര്യ ഡ്രൈവേഴ്‌സ് യൂണിയനുകളും ബന്ദിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബല്‍ഗാവിയില്‍ വെള്ളിയാഴ്ച വീണ്ടും ബസ് …

എന്റോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ക്ഷേമ പ്രവര്‍ത്തനം: ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സഹ. സംഘം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ആര്‍ ബിന്ദു

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും പുനരധിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥാപിച്ച കാസര്‍കോട് ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍ വെല്‍ഫെയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റി 22നു (ശനിയാഴ്ച) 11 മണിക്ക് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലും ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് സൊസൈറ്റി ഓഫീസ്. ഭിന്നശേഷി വിഭാഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്ന വിവിധ തരം തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് …

മാർച്ച് 22 ലോക ജലദിനം

ജലം സംരക്ഷിക്കാം; ജീവൻ നിലനിർത്താം സുനിൽകുമാർ കരിച്ചേരി മനുഷ്യനും മറ്റുജീവജാലങ്ങൾക്കും, സസ്യലതാദികൾക്കും ജീവൻ നിലനിർത്താൻ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ജലം. ശുദ്ധജല ക്ഷാമം അതിരൂക്ഷമാകുന്ന വർത്തമാന കാലത്ത് ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ് ലോകജലദിനം .ഐക്യരാഷ്ട്ര സഭ നിർദ്ദേശമനുസരിച്ച് 1993 മാർച്ച് 22 മുതലാണ് ലോകജലദിനം ആചരിച്ചു തുടങ്ങിയത്.ഏറെ പ്രത്യേകതകളുള്ള ഒരു രാസ സംയുക്തമാണ് ജലമെന്ന് നമുക്കറിയാം.ഖരം ,ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന ജലം ഇല്ലാതെയുള്ള ഒരു ഭൂമി സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. …

ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു മാസത്തിനുശേഷം പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ വത്തിക്കാന്‍ പുറത്തുവിട്ടു

-പി പി ചെറിയാന്‍ വത്തിക്കാന്‍: ബ്രോങ്കൈറ്റിസ് ബാധിച്ച് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോട്ടോ വത്തിക്കാന്‍ ഞായറാഴ്ച പുറത്തുവിട്ടു.ഹോളി സീ പ്രസ് ഓഫീസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍, റോമിലെ ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ ചാപ്പലില്‍ മാര്‍പാപ്പ വീല്‍ചെയറില്‍ ഇരിക്കുന്നതായി കാണപ്പെട്ടു.മാര്‍ച്ച് 6നു വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ രാത്രിയിലെ ജപമാല പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോട്ടോ ഒരു പുരോഹിതനും പുറത്തുവിട്ടുഅസുഖത്തിന് ‘ചെറിയ പുരോഗതി’ പ്രകടമായതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി …

കോടതി ഉത്തരവ് അവഗണിച്ചു: നൂറുകണക്കിന് വെനിസ്വേലക്കാരെ എല്‍ സാല്‍വഡോറിലേക്ക് അമേരിക്ക നാടുകടത്തി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം വെനിസ്വേലന്‍ ജയില്‍ സംഘമായ ട്രെന്‍ ഡി അരാഗ്വയിലെ അംഗങ്ങളാണെന്ന് പറയുന്ന 250 ഓളം പേരെ എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തിയെന്നു ഭരണകൂടത്തിലെ നിരവധി അംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.യുദ്ധകാല അധികാരങ്ങള്‍ ഉപയോഗിച്ച് ആളുകളെ ഉടനടി നാടുകടത്തുന്നത് നിര്‍ത്താനും വിമാനങ്ങള്‍ തിരിച്ചയയ്ക്കാനും ഡി.സി.യിലെ ഒരു ഫെഡറല്‍ ജഡ്ജി ശനിയാഴ്ച അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പോ ശേഷമോ നാടുകടത്തല്‍ നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിമാനങ്ങള്‍ ഇതിനകം തന്നെ യുഎസ് പ്രദേശത്തിന് …

പറശ്ശിനിക്കടവിലെ ലോഡ്ജുകളില്‍ പൊലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ കെ ആദിത്ത് (30), പി എ ഹരികൃഷ്ണന്‍(25)എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തളിപ്പറമ്പ്, പാളയാട്, റോഡിലെ വി എ റസിഡന്‍സിയില്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് …

മറ്റൊരു കല്യാണത്തെ എതിര്‍ത്ത കാമുകിയെ കാമുകനും സംഘവും ചേര്‍ന്ന് കൊന്ന് പുഴയിലെറിഞ്ഞു; കാമുകന്‍ അറസ്റ്റില്‍, ലൗജിഹാദ് ആരോപണവുമായി പരിവാര്‍ സംഘടനകള്‍

ബംഗ്‌ളൂരു: നീണ്ടകാലത്തെ പ്രണയത്തിനു ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത കാമുകിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ തള്ളി. കൊലപാതകമാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാമുകനെയും രണ്ടു സഹായികളെയും പൊലീസ് അറസ്റ്റു ചെയ്തു. ഹാവേരി, റാണിബെന്നൂര്‍, പത്തേപ്പുരയിലെ സ്വാതി (22) കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ ഹലേവീരാപുര സ്വദേശിയും കാമുകനുമായ നയാസ്, കൊലപാതകത്തിനു സഹായം ചെയ്തുകൊടുത്ത വിജയ, ദുര്‍ഗ്ഗാചാര്യ എന്നിവരെയാണ് റാണി ബെന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.സ്വാതിയും നയാസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. തന്നെ …

കാസര്‍കോട് നഗരത്തിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന നായക്‌സ് റോഡില്‍ പകല്‍ പൊടിപൂരം; രാത്രി ചെളിയഭിഷേകം, വ്യാപാരികളും യാത്രക്കാരും ദുരിതത്തില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രധാന റോഡുകളായ ബാങ്ക് റോഡിനെയും എം ജി റോഡിനെയും ബന്ധിപ്പിക്കുന്ന നായക്‌സ് റോഡില്‍ യാത്ര ദുസ്സഹം. പകല്‍ നേരങ്ങളില്‍ കടുത്ത പൊടിപടലങ്ങള്‍ മൂലം വ്യാപാരികളും പരിസരവാസികളും ദുരിതത്തില്‍. രാത്രി കാലങ്ങളില്‍ കാല്‍നടയായി സ്വസ്ഥമായി നടന്നു പോകാമെന്നുവച്ചാല്‍ അതിനും കഴിയാതെ ദുരിതം തിന്നുകയാണ് ജനങ്ങള്‍.നായക്‌സ് റോഡില്‍ പൈപ്പ് ലൈന്‍ വലിക്കാനാണ് കുഴിയെടുത്തത്. ഇതിന്റെ മണ്ണ് റോഡില്‍ തന്നെ കൂട്ടിയിട്ടതിനാല്‍ പകല്‍ നേരങ്ങളില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിമണ്ണു തിന്നുകയാണ് വ്യാപാരികളും യാത്രക്കാരും. ഒരു മാസത്തിനു …

പത്തു ദിവസം മുമ്പ് ലണ്ടനിലുള്ള മക്കളെ കണ്ട് നാട്ടില്‍ തിരിച്ചെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു

കാസര്‍കോട്: ലണ്ടനില്‍ കഴിയുന്ന മക്കളെ കണ്ട് പത്ത് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു. കാസര്‍കോട് കടപ്പുറം സ്വദേശിയും അഡുക്കത്തുബയല്‍, കോട്ടവളപ്പിലെ ആര്‍ പത്മനാഭന്‍ എന്ന പപ്പേട്ടന്‍ (80)ആണ് അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്നു പത്മനാഭന്‍. പെണ്‍മക്കളായ നിഷ, ബീന എന്നിവര്‍ ലണ്ടനിലാണ്. മക്കളെ കണ്ട് 10 ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മകന്‍ വിന്നി മലേഷ്യയിലാണ്. ഭാര്യ: ലക്ഷ്മി. മരുമക്കള്‍: സന്തോഷ്, സുരേഷ്. സഹോദരങ്ങള്‍: ആര്‍ രാജീവി, പരേതരായ രാഘവന്‍, ലക്ഷ്മണന്‍.

കുമ്പളയിലെ നാട്ടുവൈദ്യ മാധവി വാരസ്യാര്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ അറിയപ്പെടുന്ന നാട്ടുവൈദ്യ കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ മാധവി വാരസ്യാര്‍ (79) അന്തരിച്ചു.പരേതനായ കൃഷ്ണ മാരാരുടെ ഭാര്യയാണ്. മക്കള്‍: സുരേഷ് കുമാര്‍ മാരാര്‍, നാരായണ മാരാര്‍(ഇരുവരും കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വിദ്യാ കലാകാരന്മാര്‍), ഉഷ, ധനലക്ഷ്മി. മരുമക്കള്‍: വസുമതി, പ്രീത, രാജന്‍, ഗോപിനാഥ്.കൃഷ്ണ മാരാര്‍ പ്രമുഖനാട്ടു വൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് മാധവി വാരസ്യാര്‍ നാട്ടുവൈദ്യചികിത്സാ രംഗത്ത് എത്തി ശ്രദ്ധേയയായത്.

സിഗരറ്റും സോഡയും കടംകൊടുത്തില്ല; കന്യപ്പാടിയില്‍ ഗോഡൗണിനു തീയിട്ടു, ലക്ഷങ്ങളുടെ നഷ്ടം, ബദിയഡുക്ക പൊലീസ് കേസെടുത്തു

കാസര്‍കോട്: സോഡയും സിഗരറ്റും കടം നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു ഗോഡൗണിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ ലാന്‍സര്‍ ഡിസൂസയുടെ പരാതിയില്‍ തലപ്പനാജെയിലെ സന്തു എന്ന സന്തോഷിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ബേക്കേര്‍സ്, ജെ കെ അറേഞ്ചേര്‍സ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ കെ ബേക്കേഴ്‌സില്‍ വെള്ളിയാഴ്ച വൈകിട്ട് എത്തിയ സന്തു സിഗരറ്റും സോഡയും കടം ചോദിച്ചിരുന്നുവെന്നും നല്‍കിയില്ലെന്നും ഉടമസ്ഥനായ …

മടിക്കൈയില്‍ ഗൃഹനാഥന്‍ എലിവിഷം കഴിച്ച് മരിച്ചു; രണ്ടരമാസത്തിനുള്ളില്‍ നിരവധി പേരുടെ ജീവനെടുത്ത് എലിവിഷം എന്ന വില്ലന്‍

കാസര്‍കോട്: എലിവിഷം അകത്തു ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മടിക്കൈ, കോതോട്ടുപ്പാറയിലെ എ കുഞ്ഞികൃഷ്ണന്‍ (63) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ സി കുഞ്ഞിക്കണ്ണന്‍ -പാറ്റ ദമ്പതികളുടെ മകനാണ്. ഭാര്യയും മകനും ഉണ്ട്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, രാജി, പരേതരായ ഉണ്ണി, മോഹനന്‍.അതേസമയം രണ്ടരമാസത്തിനുള്ളില്‍ എലിവിഷം അകത്ത് ചെന്ന് ജില്ലയില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരെ കൂടാതെ ഏതാനും പേര്‍ ചികിത്സയിലുമാണ്. …

കാസര്‍കോട്ട് വീണ്ടും ബൈക്ക് മോഷണം; പിന്നില്‍ മാലപ്പൊട്ടിക്കല്‍ സംഘമെന്ന് സംശയം; ജാഗ്രതയ്ക്കു നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ബൈക്കു മോഷണം. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ബൈക്ക് മോഷണം പോയതോടെ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. മോഷണത്തിനു പിന്നില്‍ മാലപ്പൊട്ടിക്കല്‍ സംഘമാണെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു പാര്‍ക്കു ചെയ്തിരുന്ന കേളുഗുഡ്ഡയിലെ പ്രവീണ്‍ കുമാറി (45)ന്റെ ബൈക്കാണ് മാര്‍ച്ച് 10നും 12നും ഇടയിലുള്ള സമയത്ത് മോഷണം പോയത്.മാര്‍ച്ച് ഒന്‍പതിനു രാത്രി പാറക്കട്ട ഹെല്‍ത്ത് സെന്ററിനു സമീപത്ത് ശരണപ്പ എന്നയാളുടെ ബൈക്കു മോഷണം …

മാതാവിന്റെ കൂടെ ഉറങ്ങാന്‍ കിടന്ന 51 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസര്‍കോട്: മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന 51 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മധൂര്‍ ജുമാമസ്ജിദിനു സമീപത്തെ കല്ലക്കട്ട ഹൗസില്‍ കബീര്‍- സഫീറ നസ്‌നി ദമ്പതികളുടെ മകനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രിയില്‍ പാല്‍ നല്‍കി ഉറക്കി കിടത്തിയതായിരുന്നു. രാവിലെയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ സഫീറ നസ്‌നിയുടെ പിതാവ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാറുണ്ടെന്നു ഡോക്ടര്‍ മൊഴി നല്‍കിയതായി …

വിദേശ പൗരത്വം റദ്ദാക്കി: യുഎസ് പത്രപ്രവര്‍ത്തകന്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ കേസ് ഫയല്‍ ചെയ്തു

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഒരു പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരനെ വിമര്‍ശിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം,തന്റെ ഇന്ത്യന്‍ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയെന്നാരോപിച്ച് യുഎസ് പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തുയുഎസിലെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി സൈബര്‍ സുരക്ഷ റിപ്പോര്‍ട്ട് ചെയ്യുന്ന റാഫേല്‍ സാറ്ററിന് 2023 ഡിസംബര്‍ ആദ്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചു, ഇന്ത്യയുടെ പ്രശസ്തിക്ക് ‘ദുരുദ്ദേശ്യപരമായി’ കളങ്കം വരുത്തിയതിന് അദ്ദേഹത്തിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ …