കാസര്‍കോട്: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ കളനാട്ടെ ഷാഹുല്‍ ഹമീദ് (72) അന്തരിച്ചു. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഉദുമ ലേഖകനായിട്ടാണ് എഴുത്തിന്റെ വഴിയിലേക്കെത്തിയത്. പിന്നീട് പത്രങ്ങളിലും ആനുകാലികങ്ങളിലും ‘കളനാടന്‍’ എന്ന തൂലികാ നാമത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കേളേജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഉദുമ, പാക്യാരയിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി-കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷഹനവാസ് (ദുബായ്),ഷനീദ് (ജപ്പാന്‍), സമീന, ഷംസീന, ഷര്‍വീന. മരുമക്കള്‍: റംസീന, താരീഖ്, സീനത്ത്, ഷരീഫ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഹാജി (സിംഗപ്പൂര്‍), ഉബൈദ് ക്യാപിറ്റോള്‍, സുഹ്‌റ, പരേതരായ ക്യാപിറ്റോള്‍ മുഹമ്മദ് കുഞ്ഞി ഹാജി (ക്യാപിറ്റോള്‍ ബസ് ഉടമ), ആയിഷാബി, റുഖിയാബി. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 3.30ന് കളനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.