കാസർകോട്;.കേരളത്തിൽ ആദ്യമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടമുള്ള ആദ്യ ജില്ലയായി കാസർകോട് മാറുന്നു .മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിങ്കളാഴ്ച പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായി
ഉദുമ സബ് രജിസ്ട്രാർ ഓഫീസ് 23നു രാവിലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. ‘രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ വിശിഷ്ടാതിഥികളാകും. വിവിധ രാഷ്ട്രീയകക്ഷികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും
ഉദുമ സബ് രജിസ്ട്രാർ ഓഫീസിന് കൂടി സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെയാണ്
ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം നിലവിൽ വരുന്നത് .