-പി പി ചെറിയാന്‍
ഗാര്‍ലാന്‍ഡ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ അവാര്‍ഡ് വിതരണംചെയ്തു. ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്നു എത്തിയ സിപിഐ സംസ്ഥാന ജന.സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു.
അവാര്‍ഡിനര്‍ഹമായ വിദ്യാര്‍ഥികള്‍ക്കു ബിനോയ് വിശ്വവും, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാമും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അഞ്ചാം ക്ലാസ് ഒന്നാം സമ്മാനം: ഗൗതം ഉണ്ണിത്താന്‍, രണ്ടാം സമ്മാനം: ജെസ്വിന്‍ ജെ ജോയ്
എട്ടാം ക്ലാസ് ഒന്നാം സമ്മാനം: ഗൗരി വിനീഷ്, രണ്ടാം സമ്മാനം: എയ്ഡന്‍ ജോര്‍ജ്,
12-ാം ക്ലാസ് ഒന്നാം സമ്മാനം: ജോനാഥന്‍ ജോസ്, രണ്ടാം സമ്മാനം: അലക്‌സി തോമസ് എന്നിവര്‍
ഏറ്റുവാങ്ങി. സണ്ണി ജേക്കബ്, ഐപ്പ് സ്‌കറിയ, രമണി കുമാര്‍, ജോസഫ് ചാണ്ടി, ഇര്‍വിംഗ് ഡി.എഫ്.ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരാണ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡിംപിള്‍ ജോസഫ് സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു. ആര്‍ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ്, ജോബി വര്‍ഗീസ്, പ്രമീള അജയ്, ദേവാനന്ദ അനൂപ് പരിപാടികള്‍ നിയന്ത്രിച്ചു. ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ സെക്രട്ടറി സൈമണ്‍ ജേക്കബ്, ജെയ്‌സി ജോര്‍ജ്, വിനോദ് ജോര്‍ജ്, ബേബി കൊടുവത്തു, ദീപക് നായര്‍, ദീപു രവീന്ദ്രന്‍, സാബു മാത്യു, ഫ്രാന്‍സിസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, അനശ്വരന്‍ മാമ്പിള്ളി, രാജന്‍ ഐസക്, ദീപു രവീന്ദ്രന്‍, സബു മുക്കാല്‍ഡി, സിജു വി ജോര്‍ജ് സഹായികളായിരുന്നു.