എണ്ണപ്പാറയില്‍ ഭൂതാരാധനയുടെ ചരിത്ര ശേഷിപ്പുകള്‍

കാഞ്ഞങ്ങാട്: ബേളൂര്‍ പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്ണന്റെ പറമ്പില്‍ വീട് നിര്‍മ്മിക്കുന്നതിന് മണ്ണുമാറ്റുമ്പോള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേര്‍ച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. സങ്കര ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച നിരവധി രൂപങ്ങളാണ് കണ്ടെത്തിയത്. വിവിധ വസ്തുക്കള്‍ കണ്ടെത്തിയ കാര്യം നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ. ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന ജനമൈത്രി ബീറ്റ് ഓഫീസര്‍ ടി.വി. പ്രമോദ് അറിയിച്ചതനുസരിച്ച് സ്ഥലം സന്ദര്‍ശിച്ച ചരിത്ര ഗവേഷകനും നെഹ്‌റു കോളേജിലെ അധ്യാപകനുമായ ഡോ.നന്ദകുമാര്‍ പ്രസ്തുത രൂപങ്ങള്‍ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ …

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടത്തിനു ഭക്തിസാന്ദ്രമായ തുടക്കം; തെയ്യങ്ങള്‍ ഇന്നു മുതല്‍

കാസര്‍കോട്: പ്രശസ്തമായ കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശനിയാഴ്ച ആരംഭിച്ചു. തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തിടങ്ങലും ഞായറാഴ്ച ആരംഭിക്കും.ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ പുല്ലൂര്‍ണ്ണന്‍, കാളപ്പുലിയന്‍, പുലികണ്ഠന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും എഴുന്നള്ളത്തും ബിംബദര്‍ശനവും ഉണ്ടാവും. തുടര്‍ന്നു കരിന്തിരിയന്‍ നായര്‍ ദൈവത്തിന്റെ വെള്ളാട്ടവും എഴുന്നള്ളത്തും ബിംബദര്‍ശനവും നടക്കും. പുലി ചേകവന്‍, പുല്ലൂരാളി, ദൈവങ്ങളുടെ തോറ്റവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും കുളിച്ചേറ്റവും പുലിച്ചേകവന്‍ ദൈവം, കരിന്തിരി നായര്‍ ദൈവങ്ങളുടെ പ്രസാദവിതരണവും നടക്കുന്നതാണ്. …

ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: എഫ്ബിഐ ഡയറക്ടറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച കശ്യപ് പ്രമോദ് വിനോദ് പട്ടേനയെ സെനറ്റ് അംഗൂകരിച്ചു. വ്യാഴാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 49 നെതിരെ 51വോട്ടുകള്‍ പട്ടേല്‍ നേടി. ഇന്ത്യന്‍ ഗുജറാത്തി കുടിയേറ്റ മാതാപിതാക്കള്‍ക്ക് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ 1980 ഫെബ്രുവരി 25ന് ആണ് കശ്യപ് പ്രമോദ് വിനോദ് പട്ടേല്‍ ജനിച്ചത്.രണ്ട് റിപ്പബ്ലിക്കന്‍മാരായ സെനറ്റര്‍ സൂസന്‍ കോളിന്‍സ്, ലിസ മുര്‍ക്കോവ്സ്‌കി എന്നിവര്‍ പട്ടേലിനെതിരെ വോട്ട് ചെയ്തു. ഡെമോക്രാറ്റുകള്‍ ഏകകണ്ഠമായി …

പ്രൊഫ:ജോസഫ് തോമസ് പ്രാക്കുഴി ഡാളസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് (ഡാളസ്):ഡാളസ് കേരള അസോസിയേഷന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചന്‍-78) ഡാളസില്‍ അന്തരിച്ചു. പരേതരായ പി.സി. തോമസിന്റെയും കത്രീനാമ തോമസിന്റെയും മകനാണ്. ഡാളസിലെ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ചിലെ സെന്റ് തോമസ് ദി അപ്പോസ്തലന്റെ വളരെ സജീവവും സമര്‍പ്പിതനുമായ അംഗമായിരുന്നു.ഭാര്യ:പരേതനായ താന്നിക്കല്‍ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കല്‍ ഹൗസ് കോട്ടയം) മകള്‍ അമ്മാള്‍ ചെറിയാന്‍. മകന്‍: മനു. മരുമകള്‍: റിക്കി.പി.ടി. ആന്റണി, …

കേളുഗുഡ്ഡെയിലെ ഗിരിജ അന്തരിച്ചു

കാസര്‍കോട്: അടുക്കത്തുബയല്‍, കേളുഗുഡ്ഡയിലെ ഗിരിജ (85) അന്തരിച്ചു. മക്കള്‍: സുകുമാരന്‍ (നെക്രാജെ), സുശീല, ദാമോദരന്‍. മരുമക്കള്‍: രോഹിണി, സുകുമാരന്‍, ദാമോദരന്‍ എ (ലോട്ടറി).

വിസ പുതുക്കാന്‍ നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വിസ പുതുക്കുന്നതിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അമ്പലത്തറയിലെ ചെറുവലം രാജന്‍-ശ്രീജ ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (അച്ചു-21) ആണ് മരണപ്പെട്ടത്. വിസ പുതുക്കിയ ശേഷം തിരികെ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അച്ചുവിനെ മരണം തട്ടിയെടുത്തത്. വലിയ സുഹൃദ്ബന്ധത്തിനുടമയായ അച്ചുവിന്റെ ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.മരണവിവരമറിഞ്ഞ് യു.കെയിലുള്ള ജ്യേഷ്ഠന്‍ കാളിദാസന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചെത്തി നീര്‍ച്ചാലിലെ ആയുര്‍വേദ കടയുടമയുടെ മൂന്നരപ്പവന്‍ മാല പൊട്ടിച്ചോടിയ പ്രതികള്‍ അറസ്റ്റില്‍; പ്രതികളിലൊരാള്‍ മഞ്ചേശ്വരത്തെ മുക്കുപണ്ട കേസിലും പ്രതി

കാസര്‍കോട്: ആയൂര്‍വേദ മരുന്നു കടയിലെത്തി ഉടമയുടെ മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘം അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, കുഞ്ചൂര്‍, പഞ്ച സ്വദേശി ഷംസുദ്ദീന്‍ അസ്‌ക്കര്‍ അലി (28), പുത്തൂര്‍ ബന്നൂരിലെ ബിഎ നൗഷാദ് (37) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീര്‍, എസ്.ഐ കെ.കെ നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മംഗ്‌ളൂരുവിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു.ഫെബ്രുവരി 11ന് നീര്‍ച്ചാല്‍, മേലെ ബസാറിലെ ആയുര്‍വേദ കടയിലാണ് കേസിനാസ്പദമായ സംഭവം. …

റോട്ടറി ക്ലബ്ബ് പ്രൊഫഷണൽ എക്സലൻസി അവാർഡ് സമ്മാനിച്ചു.

കാസർകോട്: തൊഴിൽ മേഖലകളിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ച കാസർകോട് ജനറൽ ആശുപതി സൂപ്രണ്ടൻറ് ഡോ ജമാൽ അഹ്മദ് എ, ലാവണ്യ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ മൈന്ദപ്പ എന്നിവരെ റോട്ടറി ക്ലബ് പ്രൊഫഷണൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു അനുമോദിച്ചു. റോട്ടറി ഭവനിൽ ചേർന്ന യോഗത്തിൽ റോട്ടറി അസി.ഗവർണർ റൊട്ടേറിയൻ ഹരീഷഅവാർഡുകൾ സമ്മാനിച്ചു.. റോട്ടറി പ്രസിഡൻറ് ഡോ.ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ ഡോ.ജനാർദ്ദന നായിക് അവാർഡ് ജേതാക്കളെ പരാചയപ്പെടുത്തി. സെക്രട്ടറി ഹരിപ്രസാദ് |കെ പ്രോഗ്രാം ചെയർമാൻ ജോഷി …

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബി. ജെ. പി . പാർലമെൻററി പാർട്ടി തിരഞ്ഞെടുത്തു. ഷാലിമാർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് രേഖ. ആദ്യമായാണ് രേഖ ഗുപ്ത എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത് .ബുധനാഴ്ച വൈകിട്ട് ചേർന്ന ബിജെപി ലജിസ്ലേറ്റർ പാർട്ടിയാണ് രേഖ ഗുപ്തയെ നേതാവായി തിരഞ്ഞെടുത്തത്. പത്ത് വർഷം തുടർച്ചയായി ഡെൽഹി ഭരിച്ച എ.എ.പി.യെ തറപറ്റിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെപി നിയമസഭാംഗങ്ങൾ പാർട്ടി നേതാവായി രേഖയെ തിരഞ്ഞെടുത്ത വിവരം ഡൽഹി ലഫ്ടനൻ്റ് ഗവർണറെ …

കമ്പമലയിലെ കാട്ടുതീ : വനത്തിന് തീയിട്ടെന്ന് കരുതുന്നതൃശ്ശിലേരി സ്വദേശി സുധീഷ് പിടിയിൽ

മാനന്തവാടി: വയനാട്ടിലെ കമ്പമലയിൽ പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്ന യുവാവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാ ലിൽ സുധീഷ് (27) ആണ് പിടിയിലായത്. ഇയാളെ ഫോറസ്റ്റ് അധികൃതർ തിരുനെല്ലി പോലീസിന് കൈമാറും. സുധീഷ് നേരത്തേ വിവിധ കേസുകളിൽ പ്രതിയായിരുന്നുവെന്നു അധികൃതർ സൂചിപ്പിച്ചു . ഇന്നലെ വൈകിട്ട് കമ്പ മലയുടെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം പുൽമേടിനും വനത്തിനുമുണ്ടായ തീപിടിത്തം ആശങ്ക ഉയർത്തിയിരുന്നു വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫോറസ്റ്റ് -ഫയർഫോഴ്സ്‌ വിഭാഗങ്ങൾ തീ നി യന്ത്രണ വിധേയമാക്കിയിരുന്നു. …

ടെക്‌നോപാര്‍ക്കില്‍ എംഡിഎംഎ കച്ചവടം: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ മയക്കുമരുന്നു കച്ചവടം നടത്തുകയായിരുന്ന യുവ എഞ്ചിനീയറെ എക്‌സൈസ് സംഘം പിടികൂടി.സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ മിഥുന്‍ മുരളിയാണ് പിടിയിലായത്. ഇയാളില്‍ നിന്നു 32 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ടെക്‌നോ പാര്‍ക്കിലെ ഒരു പ്രമുഖ കമ്പനിയിലെ ഡേറ്റ എഞ്ചിനീയറാണ് ഇയാള്‍. പാര്‍ക്കിലെ ഐടി പ്രൊഫഷണലുകള്‍ക്കു മാത്രമേ ഇയാള്‍ മയക്കുമരുന്നു വിതരണം ചെയ്യാറുള്ളുവെന്നു പറയുന്നു. ടെക്‌നോ പാര്‍ക്കിനടുത്ത് വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്. 32 ഗ്രാം എംഡിഎംഎക്കൊപ്പം 75,000 രൂപയും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കഞ്ചാവു പൊതികളും …

മൊഗ്രാല്‍പുത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ മണ്ണൊലിപ്പ് ഒഴിവാക്കാന്‍ റെയില്‍വേയുടെ പദ്ധതി

മൊഗ്രാല്‍ പുത്തൂര്‍: കഴിഞ്ഞ ഒരു മാസത്തോളമായി മൊഗ്രാല്‍ പുത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം മണ്ണൊലിപ്പ് ഒഴിവാക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.മൂന്നാം റെയില്‍പാതയുടെ ഒരുക്കങ്ങളാണെന്നാണ് നേരത്തെ പ്രദേശവാസികള്‍ കരുതിയത്. എന്നാല്‍ റെയില്‍വേ ട്രാക്കിന്റെ സുരക്ഷയ്ക്ക് കാടുകളും, മരങ്ങളും വെട്ടി മണ്ണിട്ട് നിരപ്പാക്കി ട്രാക്കില്‍ നിന്ന് മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാനുള്ള പ്രവൃത്തിയാണെന്ന് തൊഴിലാളികള്‍ പറഞ്ഞതോടെയാണ് പ്രദേശവാസികള്‍ക്ക് സമാധാനമായത്.ഷൊര്‍ണ്ണൂര്‍-മംഗലാപുരം, പാതയില്‍ മൂന്നും നാലും റെയില്‍പാളങ്ങളുടെ ജോലി ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ജോലികള്‍ ഇതിന്റെ …

നക്ഷ പദ്ധതിക്ക് തുടക്കമായി; കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ സര്‍വേ നടത്തും,ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു

കാസര്‍കോട്: ഡിജിറ്റല്‍ ഇന്ത്യ ലാന്റ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാമിന്റെ കീഴില്‍ നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനായി നാഷണല്‍ ജിയോ സ്‌പെഷ്യല്‍ നോളേജ് ബേസ് ലാന്‍ഡ് സര്‍വ്വേ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍ (നക്ഷ) പദ്ധതി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ പുരോഗതിക്കും സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ …

പഴയ ദേശീയപാതയിലെ മൊഗ്രാല്‍ പാലം പൊളിക്കുന്നില്ല: രണ്ടു വരിപാതയില്‍ ‘മുഖം മിനുക്കല്‍’ തുടങ്ങി

മൊഗ്രാല്‍: ചെങ്കള-തലപ്പാടി റീച്ചിലെ മൊഗ്രാലിലെ പഴയ പാലം പുനര്‍ നിര്‍മ്മിക്കാതെ തന്നെ രണ്ടുവരിപാതയില്‍ നിലനിര്‍ത്തി മിനുക്ക് പണികള്‍ ആരംഭിച്ചു. പ്രസ്തുത റീച്ചില്‍ കാസര്‍കോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാല്‍ അവിടെനിന്ന് മൊഗ്രാല്‍ പാലം വഴി പോകാന്‍ സര്‍വീസ് റോഡോ, നടപ്പാതയോ ഇല്ലാത്തത് ജനങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പാലം മൂന്നുവരിപ്പാതയാക്കി പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയും ചെയ്തു.മൊഗ്രാല്‍ പാലം പുനര്‍നിര്‍മ്മിക്കാതെ നിലവിലുള്ള പഴയ പാലം നിലനിര്‍ത്തി കൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചിരിക്കെ മൂന്നു വരി ഹൈവേ …

ജിബിജി നിക്ഷേപ തട്ടിപ്പ്: വിനോദ് കുമാറിനെതിരെ വീണ്ടും കേസ്, കുണ്ടംകുഴിയിലെ ചന്ദ്രന്‍ രണ്ടാംപ്രതി

കാസര്‍കോട്: അമിതലാഭം വാഗ്ദാനം ചെയ്ത് നൂറു കണക്കിനു പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ജിബിജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ കുണ്ടംകുഴിയിലെ ഡി. വിനോദ് കുമാറി (54)നെതിരെ ബേഡകം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം, ചൂരി കൊവ്വലിലെ സി.കെ കരുണാകര(66)ന്റെ പരാതിയിന്മേല്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്. ജിബിജി നിധി ലിമിറ്റഡിന്റെ മുഖ്യ ഏജന്റായിരുന്ന കുണ്ടംകുഴിയിലെ ചന്ദ്രനാണ് കേസില്‍ രണ്ടാംപ്രതി. 2022 മെയ് 18 മുതല്‍ സെപ്തംബര്‍ 12 …

RESHMA MISSING

രേഷ്മയുടെ തിരോധാനത്തിനു പിന്നില്‍ ആര്?; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ പെണ്‍കുട്ടി എം.സി രേഷ്മ (17)യുടെ തിരോധാനത്തിനു പിന്നിലെ ചുരുളഴിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സ്റ്റേറ്റ് ക്രൈംബ്രാഞ്ച്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള 12അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത് ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പി. പ്രകാശും.പതിനഞ്ചു വര്‍ഷത്തോളം പഴക്കമുള്ള, പല ഉദ്യോഗസ്ഥരും അന്വേഷിച്ച കേസിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് അന്വേഷണ സംഘം. കാഞ്ഞങ്ങാട് താമസിച്ച് പഠിച്ചു വരികയായിരുന്ന …

ബന്തടുക്കയിലെ മരക്കച്ചവടക്കാരനെ തെറ്റിദ്ധരിപ്പിച്ച് 7,94,750 രൂപ തട്ടിയെടുത്തു; മഞ്ചേശ്വരത്തെ സലീമും സമദും ആര്?; ബേഡകം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബന്തടുക്കയിലെ മരക്കച്ചവടക്കാരനായ ജി. അനില്‍ കുമാറിനെ തെറ്റിദ്ധരിപ്പിച്ച് 7,94,750 രൂപ തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ച് മഞ്ചേശ്വരം സ്വദേശികളായ സലിം, സമദ് എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ബേഡകം പൊലീസ് പറഞ്ഞു.2024 ഒക്ടോബര്‍ മാസം മുതല്‍ ഇരുവരും മരമില്ല് നടത്തിപ്പുകാരെന്ന വ്യാജേന പരാതിക്കാരനെ നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും മരത്തിനു മറ്റിവിടങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വില നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ടണ്ണിന് 8500 രൂപ നിശ്ചയിച്ച് വ്യാജമായി ടാക്‌സ് ബില്ല് …

ഉപദേശം നല്‍കിയത് ഇഷ്ടപ്പെട്ടില്ല; അച്ഛനെ മകന്‍ മാതാവിന്റെ മുന്നില്‍ വച്ച് കുത്തിക്കൊന്നു

ബംഗ്‌ളൂരു: മയക്കുമരുന്നും മദ്യവും ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപദേശിച്ച അച്ഛനെ മകന്‍ മാതാവിന്റെ മുന്നില്‍ വച്ച് കുത്തിക്കൊന്നു. ബ്യാദരഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാലാജി നഗര്‍ തിഗലരപാളയയിലെ ചണബസവ (61) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അമിതി(26)നെ പൊലീസ് അറസ്റ്റു ചെയ്തു. ബിഎസ്എഫില്‍ ആയിരുന്ന ചണബസവയ്യ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്. അതിനു ശേഷം ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം തിഗലര പാളയയിലാണ് താമസം. ഡിഗ്രി …