പ്രണയിച്ചു വിവാഹിതയായ ശ്രീലക്ഷ്മി ഭര്‍തൃമാതാവിന്റെ സഹോദരീപുത്രനായ അന്‍സാറിനൊപ്പം ഒളിച്ചോടി; ലോഡ്ജില്‍ നിന്നു പിടിയിലായ കാമുകനെ സ്ത്രീകളടക്കമുള്ള സംഘം പൊതിരെ തല്ലി
പയ്യന്നൂര്‍: പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ഒളിച്ചോടി. തൃശൂരിലെ ലോഡ്ജില്‍ വച്ച് പിടിയിലായ കമിതാക്കളെ തളിപ്പറമ്പില്‍ എത്തിച്ചപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനെ പൊതിരെ തല്ലി. തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21)യെയും കാമുകനെയും പൊലീസ് പിടികൂടി ബുധനാഴ്ച രാവിലെയാണ് തളിപ്പറമ്പില്‍ എത്തിച്ചത്. ഈ വിവരമറിഞ്ഞ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായ മുഹമ്മദ് സാഹിലിന്റെ സ്ത്രീകളടക്കമുള്ള ബന്ധുക്കള്‍ തടിച്ചു കൂടിയിരുന്നു. ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്ന കാമുകനായ അന്‍സാറിനെ എത്തിച്ച ഉടന്‍ സ്റ്റേഷന്‍ പരിസരത്തു വച്ച് ബന്ധുക്കള്‍ പൊതിരെ തല്ലി. അടി …