പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന, പാക്കിസ്ഥാന്‍ ഉത്കണ്ഠയില്‍
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്കു നീങ്ങിയേക്കുമെന്നു സൂചന.പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കുന്നതും പാക്കിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നതും ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പല്‍ അടുക്കുന്നതും തടഞ്ഞേക്കുമെന്നാണ് സൂചന.ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ചു. പാക്കിസ്ഥാന്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാക് വ്യോമ മേഖലയില്‍ അനുമതി നിഷേധിച്ചിരുന്നു. അതേ സമയം ഇന്ത്യ പാക്കിസ്ഥാനെതിരെ ഏതു നിമിഷവും അക്രമത്തിനു തയ്യാറായേക്കുമെന്നു പാക് പ്രതിരോധ മന്ത്രി …