കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, പള്ളിക്കര, ചെമ്മാക്കരയിലെ പരേതരായ കുട്ടപ്പന്-ശ്യാമള ദമ്പതികളുടെ മകനും മുണ്ടേമ്മാട്ട് താമസക്കാരനുമായ പ്രദീപ (48)നാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് കാര്യങ്കോട് പാലത്തിനു സമീപത്ത് മൃതദേഹം കാണപ്പെട്ടത്. മരിച്ച ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് മൃതദേഹം പ്രദീപിന്റേതാണെന്നു വ്യക്തമായത്. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: രജിന. മക്കള്‍: ശിവദ, ഇഷാന്. സഹോദരങ്ങള്‍: പ്രമോദ്, പ്രശാന്ത്, പ്രദീഷ്.
