പൊലീസിനെന്താ കൊമ്പുണ്ടോ?; പൊലീസ് സ്റ്റേഷനില്‍ കയറിയ പുള്ളിപ്പുലി ഇന്‍സ്‌പെക്ടറുടെ മുറി ചുറ്റി നടന്നു വീക്ഷിച്ചു, വന്ന വഴിയെ മടങ്ങി

കോയമ്പത്തൂര്‍: പുള്ളിപ്പുലി പൊലീസ് സ്റ്റേഷനില്‍ കയറി.
തിങ്കളാഴ്ച രാത്രി നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ഊട്ടി ദേശീയ പാതയിലെ നടവട്ടം പൊലീസ് സ്റ്റേഷനിലാണ് പുലി കയറിയത്. ആ സമയത്ത് സീറ്റിലിരുന്നു ജോലി ചെയ്യുകയായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ മാരിമുത്തു പുള്ളിപ്പുലിയെ കണ്ടു ഞെട്ടി വിറച്ചു മരവിച്ചിരുന്നു. നാവനങ്ങാതെ സംസാരിക്കാന്‍ പോലും കഴിയാതെ സ്തബ്ധനായിരുന്ന അദ്ദേഹത്തെ കണ്ടു പുള്ളിപ്പുലി നാണിച്ചു പോയെന്നു സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് അത് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ കടന്ന് ഓഫീസും പരിസരവും വീക്ഷിച്ച ശേഷം വന്ന വഴിയേ മടങ്ങുകയായിരുന്നെന്നു പറയുന്നു. പൊലീസ് സ്റ്റേഷന്റെ പ്രധാനവാതിലിലൂടെയാണ് പുള്ളിപ്പുലി ഉള്ളില്‍ കടന്നതും ഇറങ്ങിപ്പോയതും. നാടിനെ വിറപ്പിക്കുന്ന പൊലീസ് പുള്ളിപ്പുലിയെ കണ്ടു പൂച്ചക്കുട്ടിയെപ്പോലെയായെന്നു നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

😂

RELATED NEWS
Scroll to top

You cannot copy content of this page