വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കയറുന്നവര്‍ ശ്രദ്ധിക്കുക; മേയ് ഒന്നു മുതല്‍ ധനനഷ്ടവും മാനഹാനിയും ഫലം

ന്യൂഡല്‍ഹി: വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ട്രെയിനുകളുടെ സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ കയറുന്നവര്‍ക്കു മേയ് ഒന്നു മുതല്‍ വന്‍ പിഴ ഈടാക്കുമെന്നു റെയില്‍വെ അറിയിച്ചു. പിഴ ഈടാക്കിയ ശേഷം അവരെ ജനറല്‍ കോച്ചിലേക്ക് മാറ്റും.
റിസര്‍വേഷന്‍ ഉറപ്പായ യാത്രക്കാരുടെ സുരക്ഷിതത്വവും സുഗമമായ യാത്രയും ഉറപ്പാക്കാനാണിതെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ റിസര്‍വേഷന്‍ ഉറപ്പാക്കാത്തവര്‍ കയറി മറ്റുള്ളവര്‍ക്ക് ഉറപ്പായ ബര്‍ത്തുകള്‍ ഉപയോഗിക്കുന്നതും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ നിലത്തു കിടക്കുന്നതും പതിവായിട്ടുണ്ടെന്നും അത് റിസര്‍വ്ഡ് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page