സംഘടനകളും നാട്ടുകാരും പ്രവാസികളും ഓട്ടോ തൊഴിലാളികളും കൈകോര്‍ത്തു; ദീനാര്‍ യുവജന സംഘത്തിന്റെ ആംബുലന്‍സ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

കുമ്പള: മൊഗ്രാല്‍ നിവാസികളുടെ സ്വപ്ന പദ്ധതിയായ ആംബുന്‍സ് നാടിന്റെ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാടിന് സ്വന്തമായൊരു ആംബുലന്‍സ് സര്‍വീസ് വേണമെന്ന ദീനാര്‍ യുവജന സംഘത്തിന്റെ പദ്ധതിയാണ് നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും, പ്രവാസികളുടെയും, ഓട്ടോ തൊഴിലാളികളുടെയും സഹകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. പ്രദേശത്തെ രോഗികളായവരെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനും മറ്റും കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ദീനാര്‍ യുവജന സംഘം ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനായി റംസാനില്‍ നടത്തിയ ക്യാമ്പയിനില്‍ പദ്ധതിക്ക് വേണ്ടി നൂറുകണക്കിനാളുകള്‍ കൈകോര്‍ത്തു; പദ്ധതി പൂര്‍ത്തീകരണം എളുപ്പമാക്കി.
ആംബുലന്‍സ് മെയ് 2ന് നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4.30ന് മൊഗ്രാല്‍ യൂനാനി ഡിസ്പെന്‍സറിക്ക് സമീപമാണ് സമര്‍പ്പണ പരിപാടി. മത-സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ-കായിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ദീനാര്‍ യുവജന സംഘം ഭാരവാഹികള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page