കാശ്മീരില്‍ പാക് വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു കാശ്മീരിലെ 87 പൊതു പാര്‍ക്കുകളില്‍ 48 എണ്ണം താല്‍ക്കാലികമായി അടച്ചു.
ജമ്മുവിലെയും കാശ്മീരിലെയും 48 പൊതു പാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് താല്‍ക്കാലികമായി അടച്ചത്. 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ പാര്‍ക്കുകള്‍ അടച്ചത്. പ്രശസ്തമായ ദൂഷ്പത്രി, കെക്കേര്‍നാഗ്, ദുക്‌സും, സിന്‍ടോ, അച്ചാബാല്‍, ബാന്‍ഗുഡ് തടാകം, മര്‍ഗാന്‍ടോപ്പ്, ടോസമൈദാന്‍ എന്നിവ അടച്ചിട്ടവയില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പഹല്‍ഗാം കൊലപാതകത്തെത്തുടര്‍ന്നു നിയന്ത്രണ രേഖക്കപ്പുറത്തു നിന്നു പാക്കിസ്ഥാന്‍ പ്രകോപന പരമായി വെടിവയ്പു തുടരുകയാണ്. ഇന്ത്യ അതിനെ അത്തരത്തില്‍ നേരിടുന്നു. അതിര്‍ത്തിയിലെ സ്ഥിതി വിശേഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page