ദുബൈ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചെങ്കിളിയന്‍ ഫെസ്റ്റിന്റെ ഭാഗമായി ചെങ്കിളിയന്‍ പെരുമ സീസണ്‍ 3 ‘കടല്‍ കാറ്റും കടന്ന്’ പരിപാടിയില്‍ ദുബൈ ജദ്ദാഫില്‍ സമുദ്ര നടുവില്‍ സൗഹൃദ യാത്ര നടത്തി. നാട്ടില്‍ നിന്നും വന്ന ഒരുപാട് ഫാമിലികള്‍ക്ക് നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കു മരുന്നിനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചും അതില്‍ സമൂഹത്തിന്റെ ജാഗ്രതകുറവിനെക്കുറിച്ചും അതിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും സരസമായി ചര്‍ച്ച ചെയ്തു.സൗഹൃദ സംഗമം മണ്ഡലം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാ ടനം ചെയ്തു. വിദ്യാര്‍ത്ഥികളോട് പഠിക്കുക വീണ്ടും പഠിക്കുക ഉന്നത ജോലി നേടുക എന്ന സാരോപദേശവും സംഗമം ഉദ്‌ബോധിപ്പിച്ചു.
സൗഹൃദ സംഗമത്തില്‍ അതിഥിയായിരുന്ന പി ഡി റഹ്‌മാന്‍ പഞ്ചായത്ത് കമ്മിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പിഡി അസിസ്, ജന. സെക്രട്ടറി ജമാല്‍ ഖാസി, പ്രസിഡന്റ് എം എസ് ഷെരീഫ്,സെക്ര.ഫറൂക്, ഖാദര്‍ അര്‍ക്ക, നൗഷാദ് കുഞ്ഞിക്കാനം,
സമീര്‍ തൈവളപ്പ്, ആബിദ് ഷാര്‍ജ, റസാഖ്, മന്‍സൂര്‍, ട്രഷ. ഹാരിസ് ബി കെ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികളെ ആദരിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.
