ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു: കാസര്‍കോട്ട് ഓവര്‍ ബ്രിഡ്ജിനും അണ്ടര്‍ ബ്രിഡ്ജിനും നിവേദനം നല്‍കി

കാസര്‍കോട്: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനി കേന്ദ്ര മരാമത്തു മന്ത്രി നിധിന്‍ ഗഡ്ഗരിയെ അറിയിച്ചു.കുണിയയില്‍ പ്രത്യേക ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഉപ്പളയില്‍ ഫ്‌ളൈഓവറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണമെന്നും ചേരുമ്പയിലും നുള്ളിപ്പാടിയിലും അണ്ടര്‍പാസ് അനുവദിക്കണമെന്നും ഷിറിയയില്‍ ഓവര്‍ബ്രിഡ്ജും മുളിക്കല്ലില്‍ ഫുട്ഓവര്‍ ബ്രിഡ്ജും അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിസ്തൃതമായ ദേശീയപാത നിലവില്‍ വരുമ്പോള്‍ നിവേദനത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അശ്വിനി കേന്ദ്രമന്ത്രിയെ അറിയിച്ചു.

കുടുംബം നോമ്പു തുറയ്ക്കു പോയ സമയത്ത് കവര്‍ച്ച; മേല്‍പ്പറമ്പ്, കൈനോത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 3 പവന്‍ നഷ്ടപ്പെട്ടു

കാസര്‍കോട്: വീടു പൂട്ടി കുടുംബം ബന്ധുവീട്ടിലെ നോമ്പു തുറയ്ക്കു പോയ സമയത്ത് കവര്‍ച്ച; മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മേല്‍പ്പറമ്പ്, കൈനോത്തെ ഗള്‍ഫുകാരന്‍ കെ. മുജീബിന്റെ മര്‍ജാന മന്‍സിലില്‍ ബുധനാഴ്ചയാണ് കവര്‍ച്ച നടന്നത്. വൈകുന്നേരം മുജീബും കുടുംബവും വീടു പൂട്ടി പള്ളിക്കരയിലെ ബന്ധുവീട്ടിലേക്ക് നോമ്പു തുറയ്ക്കു പോയതായിരുന്നു. രാത്രി 11 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി. പൊലീസ് …

ഉദ്യാവറില്‍ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു; അംഗഡിമുഗര്‍ സ്വദേശിയായ സുഹൃത്തിനു പരിക്ക്

കാസര്‍കോട്: ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, കെദങ്കാറു, കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്‌മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഞ്ചേശ്വരം, ഉദ്യാവര്‍, റഫഹാളിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ ചാര്‍ജ്ജു ചെയ്യാനായി തലപ്പാടിയിലേക്ക് പോവുകയായിരുന്നു സുഹൃത്തുക്കളായ മുഹമ്മദ് അന്‍വാസും ഫസല്‍ റഹ്‌മാനും. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു മുഹമ്മദ് അന്‍വാസ്. ഇരുവരുടെയും അടുത്ത സുഹൃത്തായ ഒരാള്‍ ഉപ്പളയിലെ സ്വകാര്യ …

പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: പെണ്‍കുട്ടിയെ കാണാതായ രാത്രി ചുറ്റിക്കറങ്ങിയ ബൈക്ക് ആരുടേത്? ബൈക്കില്‍ ഉണ്ടായിരുന്നത് ആരൊക്കെ? ഏറുന്ന ദുരൂഹതകള്‍, മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിലേക്ക്

കാസര്‍കോട്: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തിനകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയ പൈവളിഗെയിലെ 15കാരിയുടെയും നാട്ടുകാരനായ ഓട്ടോ ഡ്രൈവറുടെയും മരണത്തിന്റെ ചുരുളഴിക്കുന്നതിനു പൊലീസ് കൊണ്ടു പിടിച്ച ശ്രമം തുടങ്ങി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇരുവരുടെയും മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘം.പെണ്‍കുട്ടിയെ കാണാതായ ഫെബ്രുവരി 11ന് രാത്രി 1.45 മണിയോടെ പെണ്‍കുട്ടിയുടെ വീടിനു സമീപത്തുള്ള റോഡിലൂടെ ഒരു ബൈക്ക് നിരവധി തവണ കടന്നു പോയതായി സൂചനയുണ്ട്. ഈ …

ഇന്‍സ്റ്റഗ്രാമിലെ പരിചയം: തിരുവനന്തപുരത്തു നിന്നു ബൈക്കില്‍ കോഴിക്കോട്ടെത്തിയ 18കാരന്‍ 14കാരിയുമായി കടന്നു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെയും കൂട്ടി പിലാത്തറയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയ 18കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഷാനു (18)വിനെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.കോഴിക്കോട്, ഏലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ധനിക കുടുംബത്തിലെ ഏക മകളാണ് പെണ്‍കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്നു പറയുന്നു. തിരുവനന്തപുരത്ത് നിന്നും ബൈക്കുമായി കോഴിക്കോട്ടെത്തിയ ഷാനു ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയെയും …

തൊഴില്‍ സുരക്ഷിതത്വം; എഐടിയുസി മലബാര്‍ മേഖലാ പ്രചരണ ജാഥ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ശമ്പളം കാലാനുസൃതമാക്കണമെന്നും ആവശ്യപ്പെട്ടു കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി)മലബാര്‍ മേഖലാ പ്രചരണ ജാഥ ആരംഭിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ജാഥാ ക്യാപ്ടന്‍ മനോജ് കുമാറിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറി എം.ജി രാഹുല്‍, എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍, ജില്ലാ …

ഡൗണിയില്‍ 55 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്ന് വേട്ട; 3 ഫെന്റനൈല്‍ കടത്തുകാര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ ഡൗണി, കാലിഫോര്‍ണിയ (സിഎന്‍എസ്): മാരക മയക്കുമരുന്നായ ഫെന്റനൈല്‍ കടത്തുകാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ ഏകദേശം 55 ദശലക്ഷം ഡോളര്‍ വിലവരുന്ന 14 ദശലക്ഷം മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തതായും അധികൃതര്‍ വെളിപ്പെടുത്തി.ടോറന്‍സില്‍ നിന്നുള്ള 43കാരിയായ പ്രിസില്ല ഗോമസ്; ഹണ്ടിംഗ്ടണ്‍ പാര്‍ക്കില്‍ നിന്നുള്ള അവരുടെ സഹോദരന്‍ ഗുസ്താവോ ഒമര്‍ ഗോമസ് (47); ഹണ്ടിംഗ്ടണ്‍ പാര്‍ക്കില്‍ നിന്നുള്ള 38കാരനായ കാര്‍ലോസ് മാനുവല്‍ മാരിസ്‌കല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.ഇവര്‍ ചില മയക്കുമരുന്നുകള്‍ കൈവശം …

നെല്ലിക്കട്ടയില്‍ സഹോദരങ്ങളെ ആക്രമിച്ചു; പത്തു പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു

കാസര്‍കോട്: സഹോദരങ്ങളെ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിച്ചും കല്ലു കൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നെക്രാജെ, നെല്ലിക്കട്ടയിലെ നിസാമുദ്ദീന്‍ മന്‍സിലിലെ എന്‍.എം നിസാമുദ്ദീ(23)ന്റെ പരാതി പ്രകാരം സക്കറിയ, അഷ്‌റഫ്, ഷെരീഫ്, ഉമ്പായി, മന്‍സര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ക്കുമെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. മാര്‍ച്ച് 9ന് രാത്രി നെല്ലിക്കട്ടയിലെ ഒരു വ്യാപാര സ്ഥാപനത്തിനു സമീപത്തു വച്ചാണ് തന്നെയും സഹോദരനെയും അക്രമിച്ചതെന്നു നിസാമുദ്ദീന്‍ പരാതിയില്‍ പറഞ്ഞു. മുന്‍ വിരോധമാണ് അക്രമത്തിനു കാരണമെന്നു …

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി മൊഴി; ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊന്നു

കൊച്ചി: കുട്ടമ്പുഴ, മാമലക്കണ്ടത്ത് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശ്ശേരി സ്വദേശിനി മായ (37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാവിലെ ആശാവര്‍ക്കര്‍മാര്‍ എത്തിയപ്പോഴാണ് മായയെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഭര്‍ത്താവ് ജിജോ സമീപത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനിടയിലാണ് കൊല നടത്തിയതെന്നും ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടതാണ് വാക്കു തര്‍ക്കത്തിനു ഇടയാക്കിയതെന്നും ജിജോ പൊലീസിനോടു പറഞ്ഞു. ആദിവാസി വിഭാഗക്കാരിയാണ് മായ. ഒരു കുട്ടിയുണ്ട്. സംഭവ സമയത്ത് കുട്ടി വീട്ടിലുണ്ടായിരുന്നില്ലെന്നു …

സ്വര്‍ണ്ണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീന്‍സ് ധരിച്ചെത്തി; യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍, പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരന്‍

കോഴിക്കോട്: സ്വര്‍ണ്ണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീന്‍സ് ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍. താമരശ്ശേരി, പുനൂര്‍ സ്വദേശിയായ സഹീഹുല്‍ മിസ്ഫര്‍ (29) ആണ് അറസ്റ്റിലായത്. ദുബായിയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ്. ജീന്‍സിന്റെ അടിഭാഗത്ത് രണ്ടു പായ്ക്കറ്റുകളിലായി 340 ഗ്രാം സ്വര്‍ണ്ണ മിശ്രിതം തുന്നിപ്പിടിപ്പിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്.കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മിസ്ഫര്‍. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണം കടത്തുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയ മിസ്ഫറിനെ കസ്റ്റഡിയിലെടുത്തു …

ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയില്‍ കുടലിനു മുറിവേറ്റു; വീട്ടമ്മ മരിച്ചു

കോഴിക്കോട്: ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയില്‍ കുടലിനു മുറിവേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട്, പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുണ്ടായ കൈപിഴയാണ് മരണത്തിനു ഇടയാക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയില്‍ വിലാസിനിയുടെ കുടലിനു മുറിവേറ്റിരുന്നുവത്രെ. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. കുടലില്‍ മുറിവ് ഉണ്ടായതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ അണുബാധ ഉണ്ടായതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും വിലാസിനിയെ രക്ഷിക്കാനായില്ലെന്നു കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ കാര്‍ഡ് ഉടമകളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ മാതൃരാജ്യത്തേക്ക് നാടുകടത്തപ്പെടുമെന്ന് ഇത്തരക്കാര്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിയമപരമായ താമസക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള യുഎസ് നിയമങ്ങളുടെ വിശാലമായ വ്യാഖ്യാനത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെയും താമസക്കാരായ വിദേശികളുടെയും രാഷ്ട്രീയ …

കുട്ടികളിലെ കാന്‍സര്‍ രോഗം: ഗവേഷണത്തിന് ഫണ്ട് നല്‍കണം: മനീഷ മോദി

ഫ്രെമോണ്ട്, കാലിഫോര്‍ണിയ:ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഗവേഷണത്തിന് ഫണ്ട് നല്‍കണമെന്ന് ഫ്രീമോണ്ട് നിവാസിയും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കാന്‍സര്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് വളണ്ടിയറുമായ മനീഷ മോദി മേത്ത അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന ശൈശവ കാന്‍സര്‍ ദിനാചരത്തിലാണ് മനീഷാ മോദി മേത്ത ഇക്കാര്യം ആവശ്യപ്പെട്ടത്.കാന്‍സര്‍ രോഗികളും അതിജീവിച്ചവരും ഉള്‍പ്പെടെ 350 പേരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ബാല്യകാല കാന്‍സറിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കുന്നതിനായി 39 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നുമുള്ള അഭിഭാഷകര്‍ ഒത്തുചേര്‍ന്നുപ്രതിനിധി …

16 വര്‍ഷം ദുരിതക്കിടക്കയില്‍; ഷഹാന്‍ റിയാസ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: 16 വര്‍ഷം ദുരിതക്കിടക്കയിലായിരുന്ന ഷഹാന്‍ റിയാസ് അബ്ദുല്ല (16) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി-ഉറ്റവര്‍ക്കു തീരാവേദന ബാക്കിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള കുട്ടിയാണ് പരപ്പ, ബാനം റോഡിലെ റിയാസ്-റുഖിയ ദമ്പതികളുടെ മകനായ ഷഹാന്‍ റിയാസ്. പ്രായം 16 ആയെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ കഴിയാതെ ദുരിതം തിന്നുകയായിരുന്നു ഈ കുട്ടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക …

ഉമ്മ നടത്തുന്ന ജ്യൂസ് കടയിലേക്ക് പോയ 20കാരിയെ കാണാതായി

മംഗ്‌ളൂരു: ഉമ്മ നടത്തുന്ന ജ്യൂസ് കടയിലേക്ക് പോയ 20കാരിയെ കാണാതായതായി പരാതി. ഉഡുപ്പി, കൗപ്പ് താലൂക്ക് സ്വദേശിനിയായ സാനിയ നിജ് (20) എന്ന യുവതിയെ ആണ് കാണാതായത്. സംഭവത്തില്‍ കൗപ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 2ന് ആണ് യുവതിയെ കാണാതായത്. കൊപ്പലങ്ങാടി, ദേശീയ പാതയ്ക്ക് സമീപത്തുള്ള ഒരു ജ്യൂസ് കടയില്‍ ഉമ്മയെ സഹായിക്കാനാണ് സാനിയ വീട്ടില്‍ നിന്നു പോയത്. അതിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. 5 അടി 5 ഇഞ്ച് ഉയരമുള്ള …

പത്രപ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമായ കിദൂര്‍ ശങ്കരനാരായണ ഭട്ട് അന്തരിച്ചു

കുമ്പള: പത്രപ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമായ കിദൂര്‍ ശങ്കരനാരായണ ഭട്ട് (72) അന്തരിച്ചു.പതിനഞ്ചു വര്‍ഷത്തോളം ഹൊസദിഗന്ത കന്നഡ പത്രത്തിന്റെ കാസര്‍കോട് ലേഖകനായിരുന്നു. പത്രലേഖകന്‍ എന്നതിനൊപ്പം ജില്ലയിലെ പത്രത്തിന്റെ സര്‍ക്കുലേഷന്‍-അഡ്വര്‍ടൈസ്‌മെന്റ് എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.ജില്ലയിലെ മികച്ച സഹകാരി കൂടിയായിരുന്ന ഇദ്ദേഹം സഹകാര ഭാരതി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. കാംപ്‌കോ ഡയറക്ടര്‍, കുമ്പള ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡന്റ്, പെര്‍ഡാല മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് ബില്‍ഡിംഗ് സൊസൈറ്റി പുനരുജ്ജീവിപ്പിച്ചതില്‍ ഇദ്ദേഹം പ്രമുഖ പങ്കു വഹിച്ചു. പ്രമുഖ കന്നഡ …

കടബാധ്യത; കൊടക്കാട്ട് വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കടബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു കൊടക്കാട്ട് വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടക്കാട്, ഓലാട്ടെ ഒ. രവീന്ദ്രന്‍ (70) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ 9 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ സ്‌റ്റെയര്‍കേയ്‌സിന്റെ മുകളിലെ ഷീറ്റിട്ട കമ്പിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ താഴെയിറക്കി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ചീമേനി പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് …

ഓണ്‍ലൈന്‍ ട്രേഡ് തട്ടിപ്പ്; കാസര്‍കോട് സ്വദേശിനിയുടെ രണ്ടര ലക്ഷം രൂപ തട്ടിയ യുവതിക്കെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി യുവതിയുടെ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട്, കൂഡ്‌ലു, മീപ്പുഗിരിയിലെ കെ.എ ഷംസീന (40)യുടെ പരാതിയില്‍ അമ്പലത്തറ, പാറപ്പള്ളി, അയ്യങ്കാവ് കുതിക്കുഴിയിലെ അനുപമ പി തോമസി (35)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. എറണാകുളം, കോതമംഗലം എലംകാവാണ് അനുപമയുടെ സ്വന്തം സ്വദേശം. 2024 ഒക്ടോബര്‍ 29ന് മുമ്പാണ് അക്കൗണ്ട് വഴി പണം നല്‍കിയതെന്നു കേസില്‍ പറയുന്നു. എന്നാല്‍ ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ വന്നതോടെയാണ് ഷംസീന പൊലീസില്‍ പരാതി നല്‍കിയത്.