കോഴിക്കോട്: ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയില്‍ കുടലിനു മുറിവേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട്, പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുണ്ടായ കൈപിഴയാണ് മരണത്തിനു ഇടയാക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയില്‍ വിലാസിനിയുടെ കുടലിനു മുറിവേറ്റിരുന്നുവത്രെ. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. കുടലില്‍ മുറിവ് ഉണ്ടായതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ അണുബാധ ഉണ്ടായതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും വിലാസിനിയെ രക്ഷിക്കാനായില്ലെന്നു കൂട്ടിച്ചേര്‍ത്തു.
