കൊച്ചി: കുട്ടമ്പുഴ, മാമലക്കണ്ടത്ത് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശ്ശേരി സ്വദേശിനി മായ (37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ആശാവര്‍ക്കര്‍മാര്‍ എത്തിയപ്പോഴാണ് മായയെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഭര്‍ത്താവ് ജിജോ സമീപത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനിടയിലാണ് കൊല നടത്തിയതെന്നും ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടതാണ് വാക്കു തര്‍ക്കത്തിനു ഇടയാക്കിയതെന്നും ജിജോ പൊലീസിനോടു പറഞ്ഞു. ആദിവാസി വിഭാഗക്കാരിയാണ് മായ. ഒരു കുട്ടിയുണ്ട്. സംഭവ സമയത്ത് കുട്ടി വീട്ടിലുണ്ടായിരുന്നില്ലെന്നു പറയുന്നു. കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
