ഡൗണിയില്‍ 55 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്ന് വേട്ട; 3 ഫെന്റനൈല്‍ കടത്തുകാര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍

ഡൗണി, കാലിഫോര്‍ണിയ (സിഎന്‍എസ്): മാരക മയക്കുമരുന്നായ ഫെന്റനൈല്‍ കടത്തുകാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ ഏകദേശം 55 ദശലക്ഷം ഡോളര്‍ വിലവരുന്ന 14 ദശലക്ഷം മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തതായും അധികൃതര്‍ വെളിപ്പെടുത്തി.
ടോറന്‍സില്‍ നിന്നുള്ള 43കാരിയായ പ്രിസില്ല ഗോമസ്; ഹണ്ടിംഗ്ടണ്‍ പാര്‍ക്കില്‍ നിന്നുള്ള അവരുടെ സഹോദരന്‍ ഗുസ്താവോ ഒമര്‍ ഗോമസ് (47); ഹണ്ടിംഗ്ടണ്‍ പാര്‍ക്കില്‍ നിന്നുള്ള 38കാരനായ കാര്‍ലോസ് മാനുവല്‍ മാരിസ്‌കല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവര്‍ ചില മയക്കുമരുന്നുകള്‍ കൈവശം വച്ചതായി അവര്‍ സമ്മതിച്ചു- അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
തുടര്‍ന്ന് ഡൗണിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ 50 പൗണ്ട് ഭാരമുള്ള ഫെന്റനൈല്‍ പിടിച്ചെടുത്തു. യു.എസ്-കാനഡ അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുഴുവന്‍ പിടിച്ചെടുത്ത ആകെ തുകയേക്കാള്‍ ഏഴ് പൗണ്ട് കൂടുതലാണിതെന്നു ജില്ലാ അറ്റോര്‍ണി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page