കോഴിക്കോട്: സ്വര്‍ണ്ണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീന്‍സ് ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍. താമരശ്ശേരി, പുനൂര്‍ സ്വദേശിയായ സഹീഹുല്‍ മിസ്ഫര്‍ (29) ആണ് അറസ്റ്റിലായത്. ദുബായിയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ്. ജീന്‍സിന്റെ അടിഭാഗത്ത് രണ്ടു പായ്ക്കറ്റുകളിലായി 340 ഗ്രാം സ്വര്‍ണ്ണ മിശ്രിതം തുന്നിപ്പിടിപ്പിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മിസ്ഫര്‍. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണം കടത്തുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയ മിസ്ഫറിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
