കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിൽ നിലപാട് മാറ്റും, സിപിഐയ്ക്കെതിരെ വി.ഡി. സതീശൻ

ആലപ്പുഴ: സിപിഐയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഐയ്ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയും നിലപാട് മാറി കൊണ്ടിരിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു എതിരായ മാസപ്പടി കേസിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം ..വീണക്കെതിരായ കേസ് രാഷ്ട്രീയ കേസല്ലെന്നും അതിനാൽ മകളുടെ കാര്യത്തിൽ ഒപ്പമില്ലെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.എന്നാൽ ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനിൽക്കുമെന്ന് കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതു …

വഖഫ് നിയമഭേദഗതി: ബംഗാളില്‍ അക്രമം; 3 മരണം, 150 പേര്‍ അറസ്റ്റില്‍, കേന്ദ്രസേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം

കൊല്‍ക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ മുര്‍ഷിദാബാദ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തിലും അക്രമങ്ങളിലും മൂന്നു പേര്‍ മരിച്ചു. 150 പേരെ ഇതുവരെ അറസ്റ്റു ചെയ്തു. സുതി, ദൂലിയന്‍, സംസര്‍ഗഞ്ജ് എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നു പൊലീസ് പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നതു തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.അക്രമ പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും ഭീഷണി നേരിടുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങള്‍ ശാന്തരാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. …

ചെറിയമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; റിയാദിലേക്ക് മുങ്ങിയ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി

പാലക്കാട്: ചെറിയമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു. പാലക്കാട്, തെങ്കര, വെള്ളാരംകുന്ന്, മാളികയില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ ചെറിയമ്മയുടെ ഇഷ്ടക്കാരനാണ് അബ്ദുല്‍ അസീസ്. ചെറിയമ്മയുടെ ഒത്താശയോടെ 2022ല്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെറിയമ്മയെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അബ്ദുല്‍ സലീം സൗദി അറേബ്യയിലേക്ക് മുങ്ങുകയായിരുന്നു.

അര്‍ധരാത്രി ക്ഷേത്ര ദര്‍ശനത്തിനെത്തിയ 30 അംഗ സംഘം പൂജാരിയെ മര്‍ദ്ദിച്ചു നട തുറപ്പിച്ചു; വധ ഭീഷണി

ഭോപ്പാല്‍: നട അടച്ച ശേഷം ക്ഷേത്രദര്‍ശനത്തിനെത്തിയ 30 അംഗ സംഘം പൂജാരിയെ ആക്രമിച്ചു. മധ്യപ്രദേശിലെ പ്രശസ്തമായ ദേവാസ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രി 12.40നാണ് സംഭവം. ടെക്രി ടെമ്പിള്‍ മഠത്തില്‍ രാത്രി പൂജയ്ക്കു ശേഷം ക്ഷേത്രവും ചുറ്റമ്പലവും പൂട്ടി താമസസ്ഥലത്തേക്കു മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന പൂജാരിയോടു 10 കാറുകളിലായി എത്തിയവര്‍ നട തുറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ ക്ഷേത്ര കവാടങ്ങള്‍ അടച്ചുവെന്നു പറഞ്ഞപ്പോള്‍ ക്ഷേത്രം തുറന്നില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും അടിക്കുകയും അക്രമിക്കുകയും ചെയ്തുവെന്നു പൂജാരി പൊലീസിനോടു പറഞ്ഞു. …

അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അഭിഭാഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും മുന്‍ സര്‍ക്കാര്‍ അഭിഭാഷകനുമായ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം, പിറവം സ്വദേശിയാണ്. 2018ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ അഞ്ചുവര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശ പ്രകാരം നിയമസഹായം തേടിയാണ് യുവതി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. വീട്ടില്‍ വച്ചും ഓഫീസില്‍ വച്ചും ബലാത്സംഗം ചെയ്തുവെന്നാണ് മനുവിനെതിരായ കേസ്. ഈ കേസില്‍ ജനുവരി 31ന് ആണ് മനു പുത്തന്‍കുരിശ് …

കാലം മാറി കഥയും മാറി; കട്ട പ്രണയത്തിനൊടുവില്‍ അമ്മാവനും മരുമകളും ഒളിച്ചോടി വിവാഹിതരായി

ലക്‌നൗ: മകളുടെ വിവാഹത്തിനു കരുതിയിരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ സംഭവത്തിനു പിന്നാലെ മറ്റൊരു അപൂര്‍വ്വ സംഭവം കൂടി; മരുമകളുമായി അമ്മാവന്‍ ഒളിച്ചോടി. ആദ്യ സംഭവം ഉത്തര്‍പ്രദേശിലാണെങ്കില്‍ പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശില്‍ നിന്നാണ്. ദാബ്രയിലെ ഒരു യുവതിയും അമ്മാവനും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. വേര്‍പിരിഞ്ഞു ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും. പ്രണയം കയ്യോടെ പിടിച്ചതോടെ നാട്ടില്‍ പാട്ടായി. വീട്ടിലും വലിയ പ്രശ്‌നമായി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായതോടെ അമ്മാവനും മരുമകളും ഒളിച്ചോടുകയായിരുന്നു. …

അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ഉത്സവ കമ്മറ്റി കണ്‍വീനറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; ഓഫീസിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ത്തു, ആറു പേര്‍ക്കെതിരെ കേസ്, കാല്‍ ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ഉത്സവ കമ്മിറ്റി കണ്‍വീനറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. അജാനൂരിലെ രജനീഷിന്റെ പരാതിയില്‍ കാസര്‍കോട് കടപ്പുറത്തെ അഭിജിത്ത്, ആവിക്കല്‍ കടപ്പുറത്തെ ഷനില്‍, ശ്രീഹരി, സുശീല്‍, ഷാരോണ്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഏപ്രില്‍ 10ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സംഘടിതരായി എത്തിയ യുവാക്കള്‍ ഉത്സവ കമ്മിറ്റി കണ്‍വീനറായ രജനീഷിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ച് കാല്‍ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും …

മധൂര്‍ ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനു കൊടിയേറി

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനു കൊടിയേറ്റി. പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിനു ശേഷം നടക്കുന്ന ആദ്യത്തെ വാര്‍ഷിക മഹോത്സവത്തിനാണ് ഞായറാഴ്ച രാവിലെ കൊടിയേറ്റിയത്. തുടര്‍ന്ന് സഹസ്ര കുംഭാഭിഷേകം നടന്നു. വൈകുന്നേരം എട്ടിന് തായമ്പക, ദീപാരാധന, രാത്രി എട്ടിന് ഉത്സവബലി. തിങ്കളാഴ്ച രാവിലെ വിഷുക്കണി, വിശേഷബലി, രാജാങ്കണ പ്രാസാദം, തുടര്‍ന്ന് പഞ്ചവാദ്യം, തുലാഭാര സേവ, മഹാപൂജ, പ്രസാദവിതരണം, തായമ്പക, ദീപാരാധന, ഉത്സവബലി എന്നിവയുണ്ടാകും. 17ന് ഉത്സവത്തിനു കൊടിയിറങ്ങും. മധൂര്‍ മണംഗള തറവാട് തെയ്യംകെട്ട് ഉത്സവം 21 …

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എസ്.ഐ അനൂബിന്റെ തൊപ്പി വീണ്ടും തെറിച്ചു, നടപടി മയക്കുമരുന്നു കേസ് അന്വേഷണ വീഴ്ചയുടെ പേരില്‍

കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എസ്‌ഐ പി.അനൂബിനെ വീണ്ടും സസ്‌പെന്റ് ചെയ്തു. കോഴിക്കോട്ടെ ഒരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് എസ്‌ഐയുടെ തൊപ്പി വീണ്ടും തെറിച്ചത്. കഞ്ചാവുമായി പിടികൂടി ഡാന്‍സാഫ് ടീം കൈമാറിയ മൂന്നു പേരില്‍ രണ്ടു പേരെ ഒഴിവാക്കിയെന്ന ആരോപണമാണ് രണ്ടാമത്തെ സസ്‌പെന്‍ഷന് ഇടയാക്കിയത്.അനൂബ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ.യായിരിക്കെയാണ് മംഗ്‌ളൂരു, കുദ്രോളി സ്വദേശിയും കാസര്‍കോട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ 2024 ഒക്ടോബര്‍ 7ന് ജീവനൊടുക്കിയത്. …

വീട്ടില്‍ അമ്മയില്ലാത്ത നേരത്ത് 10 വയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; സംഭവം മഞ്ചേശ്വരത്ത്

കാസര്‍കോട്: വീട്ടില്‍ അമ്മയില്ലാത്ത നേരത്ത് പത്തുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് മാതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. രണ്ടാനച്ഛനെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം; വിശുദ്ധ വാരാചരണത്തിനു തുടക്കമായി

കാസര്‍കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനത്തിരുനാള്‍ ദിനാചരണം ആരംഭിച്ചു. ഇതോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും പ്രത്യേക തിരുകര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തേയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെയും അനുസ്മരിച്ച് വ്യാഴാഴ്ച പെസഹ തിരുനാള്‍ ആചരിക്കും. ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും മറ്റു പ്രത്യേക തിരു കര്‍മ്മങ്ങളും നടക്കും. വെള്ളിയാഴ്ച യേശുവിന്റെ പീഡന സഹനവും കുരിശുമരണവും …

14.40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; കടത്തിയത് ഹോമിയോ മരുന്നെന്ന വ്യാജേന

കണ്ണൂര്‍: 14.40 ലക്ഷം രൂപ വില മതിക്കുന്ന 360 ഗ്രാം ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, പറക്കാട്, വെളുത്തന്‍ വില്ലേജിലെ കൈപ്പിള്ളി വടക്കന്‍ ഹൗസില്‍ സെരിത്ത് സെബാസ്റ്റ്യ(39)നെയാണ് ഇരിട്ടി എസ്.ഐ എ കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍, ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനജ്ഞയ ബാബു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൂട്ടപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് അറസ്റ്റു ചെയ്തത്. ബസ് യാത്രക്കാരനായിരുന്നു സെരിത് സെബാസ്റ്റ്യന്‍. …

പ്രണയം നടിച്ച് വളപട്ടണത്തെ 16കാരിയെ മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത വളപട്ടണം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. വളപട്ടണത്തു ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ബുലാന്ദ് ഷാഗര്‍ സ്വദേശി അസ്‌കര്‍ അലി (29)യെ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ ടി.എം വിപിന്‍ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അസാന്നിധ്യത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായതും പൊലീസ് നടപടിയെടുത്തതും. സമാനമായ മറ്റൊരു കേസില്‍ അഴീക്കോട്, നീര്‍ക്കടവ് …

ദുബായിയില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 12 ലക്ഷം രൂപ തട്ടിയെടുത്തു, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ സഹോദരങ്ങള്‍ക്കും പിതാവിനുമെതിരെ കേസ്

കണ്ണൂര്‍: ദുബായിയില്‍ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി. കൊല്ലം, അടിച്ചനെല്ലൂര്‍ സ്വദേശിനിയായ 34 കാരിയുടെ പരാതിയില്‍ കണ്ണൂര്‍, എടച്ചൊവ്വ, താര്‍ റോഡ്, സാരാനാഥില്‍ സവാന്‍ വസന്തന്‍ (43), സഹോദരന്‍ സാരംഗ് വസന്തന്‍ (34), പിതാവ് വസന്തന്‍ (68) എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.2024 ജനുവരി മാസത്തിലാണ് ദുബായിയില്‍ വച്ച് യുവതിയെ സവാന്‍ വസന്തന്‍ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ആഗസ്ത് നാലു മുതല്‍ …

ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി, അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നു കാണിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതി പ്രകാരം കലാപശ്രമത്തിനാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കൃഷ്ണഭക്ത എന്ന നിലയില്‍ വൈറലായിരുന്ന യുവതിയാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോകള്‍ എടുത്ത് പ്രചരിപ്പിച്ചിരുന്നു. …

അവധി ദിവസത്തില്‍ മദ്യവില്‍പ്പന: എക്‌സൈസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട കേസ്; കളനാട്, കൈനോത്ത് സ്വദേശികള്‍ക്ക് രണ്ടു വര്‍ഷം തടവും 25,000 രൂപ പിഴയും

കാസര്‍കോട്: അനധികൃത മദ്യവില്‍പ്പന തടയാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ വളര്‍ത്തു നായയെ അഴിച്ചു വിട്ട കേസിലെ പ്രതികളെ രണ്ടു വര്‍ഷം തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ കളനാട്, കൈനോത്തെ ഉദയന്‍, അജിത്ത് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.2022 മെയ് ഒന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈനോത്ത് വച്ച് ഉദയന്‍ ഇരുചക്രവാഹനത്തില്‍ മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് …

നട്ടെല്ലു തകര്‍ന്ന നിലയില്‍ വിശ്വാസസമൂഹം: റവ എബ്രഹാം തോമസ് പാണ്ടനാട്

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകര്‍ന്ന നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ യുടെ സന്ധ്യാനമസ്‌കാരത്തിനിടയില്‍ ‘ക്രിസ്തുവിനോടൊപ്പം’ എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ഫാര്‍മേഴ്‌സ് മാര്‍ത്തോമ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്.ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിലായിരുന്നു പരിപാടി.ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുമ്പോള്‍ ജീവിതത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നു. പരീക്ഷകള്‍ സഹിച്ച് ക്രിസ്തുവിനോടുകൂടെ …

ശമ്പള പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്.ഇ.യു

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ 1 മുതല്‍ ലഭ്യമാവേണ്ടിയിരുന്ന ശമ്പള,പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ആരോപിച്ചു. എസ്.ഇ.യു കാസര്‍കോട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരം നേടിയ സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ പോലും നടപടി എടുക്കാതെ എന്‍.പി.എസിനെ പണയം വെച്ച് കൂടുതല്‍ വായ്പ തരപ്പെടുത്തി ജീവനക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന ജീവനക്കാരെ വഞ്ചിക്കുന്നു. ജീവനക്കാര്‍ക്കെതിരായ …