വഖഫ് ഭേദഗതി നിയമം: വിചാരണ അടുത്ത സുപ്രിം കോടതി ജഡ്ജി അധികാരമേറ്റ ശേഷം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ അടുത്തു ചുമതലയേല്‍ക്കാനിരിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് മേയ് 15നു കേള്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
പരാതികള്‍ കേള്‍ക്കാന്‍ നിലവിലെ ചീഫ് ജഡ്ജി സഞ്ജീവഖന്നയും ജഡ്ജിമാരായ സഞ്ജയ്കുമാര്‍, കെ.പി വിശ്വനാഥന്‍ എന്നിവരും എത്തിയിരുന്നു. പരാതികളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടേക്കാമെന്നു കോടതി പറഞ്ഞു.
നിലവിലെ സുപ്രിം കോടതി ചീഫ് ജഡ്ജി സഞ്ജീവ് ഖന്ന മേയ് 13നു തല്‍സ്ഥാനത്തു നിന്നു വിരമിക്കാനിരിക്കെ കേസുകളുടെ വിചാരണ അതിനു ശേഷം വരാനിരിക്കുന്ന ചീഫ് ജസ്റ്റിസ് കേള്‍ക്കുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page