കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക.
ആശുപത്രിയുടെ ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിലാണ് പുക പ്രകടമായത്. അടുത്തിടെ ഇവിടെയുണ്ടായ പുകയും പൊട്ടിത്തെറിയുമുണ്ടാക്കിയ ഭീതി നിലനില്‍ക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടയിലാണ് വീണ്ടും പുക പ്രകടമായത്.
പുക ഉയര്‍ന്നതിനെ തുടര്‍ന്നു രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതേ നിലയിലാണ്.








