ഉത്തര്‍പ്രദേശ്: വിവാഹ വീട്ടില്‍ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ വാക്കേറ്റം രണ്ടു പേരുടെ കൊലപാതകത്തില്‍ കലാശിച്ചു. രവികുമാര്‍ എന്ന കല്ലു (18), ആഷിഷ് കുമാര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ബാലഭദ്രപൂര്‍ ഗ്രാമത്തിലെ രാംജീവന്‍ വര്‍മ്മയെന്നയാളുടെ കല്യാണം പട്ടണത്തിലെ ഓഡിറ്റോറിയത്തിലാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് കല്യാണത്തില്‍ പങ്കെടുത്തത്. കല്യാണത്തിനു ശേഷം ഭക്ഷണശാലയിയിലേക്ക് പോയ രവികുമാറും ആശിഷ് കുമാറും തമ്മില്‍ തന്തൂരി റൊട്ടിയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തുണ്ടായിരുന്നവര്‍ ഇത് വലിയ കാര്യമാക്കിയില്ലെങ്കിലും വാക്കേറ്റം മൂര്‍ച്ഛിക്കുകയും പരസ്പരം വിറക് കൊള്ളിയെടുത്ത് അടിക്കുകയുമായിരുന്നുവെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റു നിലത്തുവീണ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇരട്ടക്കൊലപാതകം കല്യാണ വേദിയെ കണ്ണീരിലാഴ്ത്തി.
