ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിയമപാലന ഉദ്യോഗസ്ഥന്‍ ചമഞ്ഞു നോര്‍ത്ത് കരോലീയിലെ 78കാരിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.
ഓഹിയോ സിന്‍സിനാറ്റിയില്‍ താമസക്കാരനായ കിഷന്‍ കുമാര്‍ സിംഗ് എന്നയാളെയാണ് ആള്‍മാറാട്ടത്തിനും തട്ടിപ്പിനും അറസ്റ്റ് ചെയ്തത്. 2024 വരെയാണ് ഇയാള്‍ക്കു പഠനാവശ്യത്തിനുള്ള വിസ നല്‍കിയിരുന്നത്.
ഗില്‍ഫോര്‍ഡ് കണ്‍ട്രി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടികള്‍ കൊള്ള ശ്രമത്തിനിരയായ 78കാരിയോടു വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുകയാണ്.
