മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുത്തില്ല; മായിപ്പാടിയില്‍ മാതാവിന്റെ തലയില്‍ കല്ലിടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുക്കാത്ത മാതാവിനെ തലയില്‍ കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമം. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതി പ്രകാരം മകന്‍ ദേവിപ്രസാദി(35)നെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ദേവി പ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ വിശാലാക്ഷി തയ്യാറായില്ല. തുടര്‍ന്ന് വീട്ടിനു പുറത്തിറങ്ങിയ വിശാലാക്ഷി മുറ്റത്തു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായെത്തിയ മകന്‍ …