പാക്കിസ്ഥാനെ ആക്രമിച്ചാല്‍ സര്‍വ്വശക്തിയും നൂക്ലിയര്‍ ആയുധങ്ങളുമുപയോഗിക്കുമെന്ന് പാക്കിസ്ഥാന്റെ റഷ്യന്‍ അംബാസിഡര്‍

മോസ്‌കോ: പാക്കിസ്ഥാനെ ആക്രമിക്കുകയോ, പാക്കിസ്ഥാന്റെ പരമപ്രധാന നീരൊഴുക്കു തടസ്സപ്പെടുത്തുകയോ ചെയ്താല്‍ സര്‍വ്വശക്തിയുമുപയോഗിച്ചു പ്രതികരിക്കുമെന്നു റഷ്യയിലെ പാക്കിസ്ഥാന്‍ അംബാസിഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ഇതില്‍ നൂക്ലിയര്‍ ആയുധങ്ങളുമുണ്ടാവുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ്സിനോട് ജമാലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ചയാണ് ടാസ് ജമാലിയുമായി അഭിമുഖം നടത്തിയത്. ഏതു തരത്തിലുള്ള കടന്നാക്രമണത്തെയും നേരിടാനുള്ള തയ്യാറെടുപ്പു പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ സൈന്യത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കും. അതിനു പുറമെ നൂക്ലിയര്‍ ആയുധങ്ങളും പ്രയോഗിക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ റഷ്യന്‍ അംബാസിഡറുടെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page