കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ ഉദുമ പാലക്കുന്നിലെ ഗ്രീന്‍വുഡ് കോളേജിന്റെ അഫിലിയേഷന് റദ്ദാക്കിയേക്കുമെന്നു കണ്ണൂര്‍ യൂണിവേഴ്സിറ്റി സൂചിപ്പിച്ചു.
യൂണിവേഴ്സിറ്റിയുടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തിന്റെ തുടര്‍ച്ചയാണിത്. കോളേജ് പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍ നിന്ന് ഒഴിവാക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടു പരീക്ഷകളും റദ്ദാക്കുന്നതാണ്. സംഭവത്തില്‍ കോളേജില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചു.
ഗ്രീന്‍വുഡ് കോളേജ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി യൂണിവേഴ്സിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
