ബിന്ദു ജ്വല്ലറി നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ

കാസര്‍കോട്: ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഏപ്രില്‍ 3ന് ഉദ്ഘാടനം ചെയ്യും. ബിന്ദു ജ്വല്ലറിയുടെ സ്ഥാപകന്‍ പരേതനായ കെ.വി കുഞ്ഞിക്കണ്ണന്റെ ഭാര്യ ശോഭന പി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 5.30ന് ചലച്ചിത്രതാരം ശ്വേതാ മേനോന്‍ ഷോറൂമില്‍ അതിഥിയായി എത്തും.ഷോറൂം നവീകരണത്തിന്റെ ഭാഗമായി അത്യാകര്‍ഷകമായ ഓഫറുകള്‍ ബിന്ദു ജ്വല്ലറി വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മൂന്നാം തിയ്യതി ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. ഓഫറുകളുടെ ഭാഗമായി ഏപ്രില്‍ …

തകരാറിലായ ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കുമ്പള, അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍

കാസര്‍കോട്: തകരാറിലായ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പള, അനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. നൈറ്റ് ഷിഫ്റ്റിലെ ജോലിക്കാരനായിരുന്നു സുജിത്. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തകരാറിലായിരുന്ന വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുമ്പള …

പ്രി- സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് കൊള്ളയടിക്കാൻ ശ്രമം; 25 കാരിയായ സ്കൂൾ പ്രിൻസിപ്പലും സഹായികളും റിമാന്റിൽ

ബംഗളൂരു: പ്രി-സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവിനെ അപകീർത്തികരമായ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ച പ്രി- സ്കൂൾ പ്രിൻസിപ്പലിനെയും രണ്ടു സഹായികളെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബംഗളൂരുവിലെ ഒരു പ്രീ- സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി റുഡാഗി (25) ,തട്ടിപ്പ് സംഘാംഗങ്ങളായ ഗണേഷ് (38), സാഗർ (28 )എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രി-സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവും താനുമായുള്ള ദുരുദ്ദേശപരമായ വീഡിയോകളും ചിത്രങ്ങളും കാട്ടി നാലു ലക്ഷം രൂപ തട്ടിയെടുത്ത ടീച്ചർ പിന്നീട് …

നെച്ചിപടുപ്പ് താനംപുരക്കല്‍ നാരായണന്‍ (മുള്ളന്‍) അന്തരിച്ചു

കാസര്‍കോട്: ആദ്യകാല കര്‍ഷകന്‍ കുറ്റിക്കോല്‍ താഴത്തെ നെച്ചിപടുപ്പ് താനംപുരക്കാല്‍ നാരായണന്‍ (മുള്ളന്‍-90) അന്തരിച്ചു. ഭാര്യ: കുഞ്ഞിമാണി. മക്കള്‍: കുഞ്ഞിക്കണ്ണന്‍ നെച്ചിപടുപ്പ് (മുന്‍ ദേലംപാടി ഗ്രാമ പഞ്ചായത്തംഗം), മാധവി, സുകുമാരന്‍ നെച്ചിപടുപ്പ്, ലീല. മരുമക്കള്‍: കുഞ്ഞിക്കോരന്‍ ചേരിപാടി, നാരായണന്‍ കോലാംകുന്ന്, ധന്യ സുകുമാരന്‍. സഹോദരങ്ങള്‍: ശാരദ നെച്ചിപ്പടുപ്പ്, പരേതരായ പക്കീരന്‍ കൂളിക്കുന്ന്, ചിറ്റേയി നെച്ചിപടുപ്പ്, രാമന്‍ നെച്ചിപടുപ്പ്.

കാടങ്കോട്ട് സ്റ്റിക്കര്‍ കട്ടു ചെയ്യുന്ന ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ച കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മുന്‍ വിരോധം വച്ച് യുവാവിനെ സ്റ്റിക്കര്‍ കട്ട് ചെയ്യുന്ന ബ്ലേഡ് കൊണ്ട് ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍, കാടങ്കോട്ടെ കെ.വി സബീര്‍ (35), ജമാലുദ്ദീന്‍ എ.വി (40) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്.മാര്‍ച്ച് 28ന് ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. കാടങ്കോട്ടെ എം അബ്ദുല്‍ ലത്തീഫ് (31) ആണ് അക്രമത്തിനു ഇരയായത്. കാടങ്കോട്ട് വച്ച് തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ എ.പി മുഹമ്മദ് റാഷിദ് …

12കാരിക്ക് നേരെ അതിക്രമം; അയ്യങ്കാവിലെ 72കാരന് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയ കേസില്‍ വൃദ്ധനെ അഞ്ചു വര്‍ഷത്തെ കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ, തായന്നൂര്‍, അയ്യങ്കാവ്, പൊയ്യളം ഹൗസിലെ പി. കുഞ്ഞിരാമ(72)നെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി 12 വയസ്സുള്ള പെണ്‍കുട്ടിയെ അതിക്രമത്തിനു ഇരയാക്കിയെന്നാണ് കേസ്. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.കെ മുകുന്ദനാണ്. പ്രോസിക്യൂഷനു വേണ്ടി …

തെരുവു നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശി മുങ്ങി മരിച്ചു

പാലക്കാട്: തെരുവു നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുളത്തില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുത്തശ്ശി മുങ്ങി മരിച്ചു. ചിറ്റൂര്‍, വണ്ടിത്താവളം, വടതോട് നബീസ(55)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം. ആടിനെ മേയ്്ക്കാനായാണ് നബീസയും പേരക്കുട്ടി ഷിഫാനയും വടതോട് കുളത്തിനു സമീപത്തെത്തിയത്. ഈ സമയത്ത് എവിടെ നിന്നോ എത്തിയ തെരുവുനായ ഷിഫാനയെ ആക്രമിക്കാനൊരുങ്ങി. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടി കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ നബീസ കുളത്തിലിറങ്ങി. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. സംഭവ …

ഏലിയാമ്മ തോമസ് ഡാലസ്സില്‍ അന്തരിച്ചു

ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാള്‍ – 87) ഡാളസില്‍ അന്തരിച്ചു. പരേതരായ സി.എം ഡാനിയേല്‍, മറിയാമ്മ ഡാനിയേല്‍ ദമ്പതികളുടെ മകളാണ്. തിരുവല്ല സ്വദേശി പി.എം തോമസ് ആണ് ഭര്‍ത്താവ്.മക്കള്‍: ജെസ്സി തോമസ്, ബിന്ദു തോമസ്.1972ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ അമ്മാള്‍ 25 വര്‍ഷത്തോളം ന്യൂയോര്‍ക്ക് ക്വീന്‍സിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നഴ്സായി പ്രവര്‍ത്തിച്ചു. 2010ല്‍ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചര്‍ച്ച് ഓഫ് ഗോഡ്, ഫോര്‍ണി അംഗമാണ്.സംസ്‌കാരം 31ന് രാവിലെ സണ്ണി വെയ്ല്‍ ന്യൂ ഹോപ്പ് ഫ്യൂണറല്‍ …

കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ വന്‍ പാന്‍മസാല ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന പാന്‍ മസാല ശേഖരം പിടികൂടി; യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ശൈലേഷ് സോങ്കാര്‍ (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ തലപ്പാടി സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മഞ്ചേശ്വരം, കുമ്പള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പൊലീസ് ഡോഗ് സ്‌ക്വാഡും സംബന്ധിച്ചു.

നന്ദിഗുഡ്ഡെ വേശ്യാവൃത്തി കേസ്; ഉപ്പള സ്വദേശിയടക്കം 17 പ്രതികളെയും വെറുതെ വിട്ടു,റെയ്ഡില്‍ പിടിയിലായവരില്‍ മലയാളി സമ്പന്നന്മാരും

മംഗ്‌ളൂരു: മംഗ്‌ളൂരു നഗരത്തിലും പരിസരങ്ങളിലും കോളിളക്കള്‍ക്കിടയാക്കിയ നന്ദി ഗുഡ്ഡെ വേശ്യാവൃത്തി കേസില്‍ മുഖ്യപ്രതി കാസര്‍കോട്, ഉപ്പള സ്വദേശിയടക്കം 17 പ്രതികളെയും കോടതി വെറുതെ വിട്ടു. ഇവരില്‍ പ്രധാന പ്രതിയായ യുവതി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പ്രതികളെയാണ് മംഗ്‌ളൂരു ജില്ലാ അഡീഷണല്‍ പോക്‌സോ കോടതി വെറുതെ വിട്ടത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പാവപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനികളെയും പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തിയാണ് സംഘം വേശ്യാവൃത്തിക്ക് എത്തിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സമ്പന്നരും റെയ്ഡില്‍ പിടിയിലായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായി അന്നു ആരോപണം …

അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: കൊല്ലങ്കോട്, നെന്മേനിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട്, നെന്മേനി, കല്ലേരിപ്പൊയയില്‍ താമസക്കാരായ ബിന്ദു(46), മകന്‍ സനോജ് (11) എന്നിവരാണ് മരിച്ചത്. കൊടകപ്പാറയിലെ അമ്പിട്ടന്‍ചള്ളയിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പൊലീസുകാരന്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചു; കണ്ണവം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്

കണ്ണൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി റെയില്‍വെ സ്റ്റേഷനു സമീപത്ത് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.കണ്ണവം സ്വദേശിയാണ് മുഹമ്മദ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ എസ്.ഐ റാഫി (56)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. സാമ്പത്തിക കാരണങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്തു.

കുപ്രസിദ്ധ വാഹനമോഷ്ടാവ് അഭിജിത്ത് അറസ്റ്റില്‍; വയസ് 22, കേസുകള്‍ നിരവധി

കണ്ണൂര്‍: കുപ്രസിദ്ധ വാഹനമോഷ്ടാവ് പൊലീസ് പിടിയില്‍. തൃശൂര്‍, മേലെപുരയ്ക്കല്‍ അഭിജിത്തി(22)നെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.മാര്‍ച്ച് 19ന് ചാവശ്ശേരിയിലെ വര്‍ക്ക് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.65 സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ പിന്തുടര്‍ന്നു പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ ലിനീഷ്, സിപിഒമാരായ കെ. രതീഷ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് …

ടൊയോട്ട കാറില്‍ മയക്കുമരുന്നു കടത്ത്; 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നു ടൊയോട്ട എറ്റിയോസ് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം, പടിഞ്ഞാറ്റുമുറി, മുണ്ടന്‍തൊടി ഹൗസില്‍ എം.പി മുഹമ്മദ് അലി (29), മലപ്പുറം, പെരിങ്ങോട്ടുകുലം അരിക്കത്ത് ഹൗസില്‍ സഫ്‌വാന്‍ ബാദുഷ (30) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയബിജുവിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ. കുട്ടികൃഷ്ണന്‍, എസ്.ഐ കെ. ഷര്‍ഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാറില്‍ മയക്കുമരുന്നു കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിനു സമീപത്തു …

വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Author -പി പി ചെറിയാന്‍ വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താര്‍ വിരുന്നില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.‘2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറില്‍ മുസ്‌ലിം സമൂഹം …

ബസ് യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നു പണം തട്ടിപ്പറിച്ചോടി; റഫീഖിനെ തെരയുന്നു, സംഭവം പാലക്കുന്നില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവാവിന്റെ പോക്കറ്റില്‍ നിന്നു പണം തട്ടിയെടുത്തതായി പരാതി. ദേളി, തായത്തൊടിയിലെ ഗോകുല്‍ദാസി(47)ന്റെ പരാതിയില്‍ റഫീഖ് എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പാലക്കുന്നിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പോക്കറ്റില്‍ നിന്നു 650 രൂപ ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. റഫീഖിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Hijab

കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയുടെ ഹിജാബ് പിടിച്ചു വലിച്ചു; അഞ്ചു പേര്‍ക്കെതിരെ കേസ്, സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി. കാഞ്ഞങ്ങാട്, ഇട്ടമ്മല്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ 37 കാരിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.മാര്‍ച്ച് 15ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പ്പാലത്തില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും കുടുംബവും. ഇതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി പരാതിക്കാരിയോട് കാറില്‍ നിന്നു ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തുവത്രെ. …

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയതായി മുഖ്യമന്ത്രിക്ക് പരാതി; ഗള്‍ഫിലിരുന്ന് വ്യാജ പരാതി നല്‍കിയ വിരുതനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായ തൃക്കരിപ്പൂര്‍ സ്വദേശി പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശ പ്രകാരം തൃക്കരിപ്പൂര്‍, കൈക്കോട്ട് കടവ് സ്വദേശി കടവത്ത് അബ്ദുള്ള (32)ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മയക്കുമരുന്നു കേസ് ഒഴിവാക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പണം പിരിച്ചു നല്‍കിയെന്നു കാണിച്ചാണ് അബ്ദുല്ല ഗള്‍ഫില്‍ ഇരുന്നു …