കോട്ട കാണാന്‍ എത്തുന്നവരില്‍ നിന്നു പണം തട്ടി; പൊലീസുകാരന്റെ തൊപ്പി തെറിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോട്ട കാണാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. വര്‍ഷങ്ങളായി കണ്ണൂര്‍ കോട്ടയില്‍ ടൂറിസം പൊലീസായി ജോലി ചെയ്യുന്ന കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രവീഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. കൊല്ലത്ത് നിന്നു സ്ത്രീക്കൊപ്പം കോട്ട കാണാന്‍ എത്തിയ ആളില്‍ നിന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രവീഷിനെ സസ്‌പെന്റ് ചെയ്തത്. കൂടെ ഉള്ളത് ഭാര്യയാണെന്നു പറഞ്ഞെങ്കിലും പൊലീസുകാരന്‍ ഭീഷണി തുടരുകയായിരുന്നുവെന്നു പറയുന്നു. 25,000 രൂപ തരണമെന്നും ഇല്ലെങ്കില്‍ നാട്ടില്‍ വിളിച്ച് കുടുംബത്തെ വിവരം അറിയിക്കുമെന്നുമായിരുന്നു ഭീഷണി. പണം നല്‍കാനായി ഗൂഗിള്‍പേ നമ്പരും നല്‍കി. പക്ഷെ യുവാവ് പണം നല്‍കാന്‍ തയ്യാറായില്ല. കോട്ടയില്‍ നിന്നു മടങ്ങുകയും സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് പൊലീസുകാരന്‍ കുടുങ്ങിയത്. ഇയാള്‍ക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉണ്ടായിരുന്നതായും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page