പൊലീസിനെ കണ്ട് സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍; പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു എംഡിഎംഎ പിടികൂടി

കാസര്‍കോട്: പൊലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ എംഡിഎംഎ.യുമായി അറസ്റ്റു ചെയ്തു. കണ്ണൂര്‍, വെള്ളൂര്‍, കാറമേലിലെ ദാറുല്‍ഫനയില്‍ ജാബിര്‍ അബ്ദുല്‍ ഖാദര്‍ (34), കാറമേല്‍ നങ്ങാരത്ത് ഹൗസില്‍ മുഷിഫിഖ് (30) എന്നിവരെയാണ് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രശാന്തും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരമണിയോടെ വടക്കേ തൃക്കരിപ്പൂരിലുള്ള പൂച്ചോല്‍ വിശ്വകര്‍മ്മ സമുദായ ശ്മശാനത്തിനു സമീപത്തു വച്ചാണ് യുവാക്കളെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വാഹനം കണ്ടതോടെ യുവാക്കള്‍ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് സംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ പോക്കറ്റില്‍ നിന്നു 2.50 ഗ്രാം എംഡിഎംഎ പിടികൂടിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page