എക്സൈസിനെ കണ്ട് ഉപേക്ഷിച്ച കാറിൽ 528 പാക്കറ്റ് കർണ്ണാടക മദ്യം; കുപ്രസിദ്ധ മദ്യ കടത്തുകാരൻ അണ്ണു അരവിന്ദനെതിരെ കേസ്
കാസർകോട്: എക്സൈസ് സംഘം പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച കാറിൽ നിന്നു 528 പാക്കറ്റ് കർണാടക മദ്യം പിടികൂടി. സംഭവത്തിൽ കുപ്രസിദ്ധ മദ്യ കടത്തുകാരൻ മഞ്ചേശ്വരം, കുഞ്ചത്തൂർ, ശാരദാ നിവാസിൽ അണ്ണു എന്ന അരവിന്ദാക്ഷ ( 44 )നെതിരെ കാസർകോട് എക്സൈസ് കേസെടുത്തു. ബുധനാഴ്ച്ച പുലർച്ചെ കാസർകോട്, ആലംപാടി – മാന്യ റോഡിൽ മുണ്ടോടാണ് സംഭവം. അണ്ണു ഓടിച്ചിരുന്ന കാറിനെ സംശയത്തിന്റെ പേരിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. സൂരജും സംഘവും പിന്തുടർന്നു. പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ കാർ ഉപേക്ഷിച്ച് അണ്ണു രക്ഷപ്പെടുകയായിരുന്നുവെന്ന് …