കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രീഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രീഡ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂര്‍, ഇടവേലിക്കല്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പ്രിന്റിജല്‍ (35), തലശ്ശേരി ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയില്‍ നിന്നുമെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന ആള്‍ രക്ഷപ്പെട്ടു. കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയവരാണ് പിടിയിലായത്.വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. ഇവരുടെ …