പത്മശ്രീ പുരസ്‌കാര ജേതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മൈസൂര്‍: പത്മശ്രീ പുരസ്‌കാര ജേതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പ (70)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗ പട്ടണത്തിനടുത്ത് കാവേരി നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.മൈസൂരിലെ വിശ്വേശ്വര നഗര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അക്കമഹാദേവി റോഡിലാണ് ഡോ. അയ്യപ്പന്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.കൃഷി, മത്സ്യകൃഷി ഗവേഷണം, എന്നിവയില്‍ ശ്രദ്ധേയനായിരുന്നു. കാര്‍ഷിക ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2022ല്‍ …

വെടിനിറുത്തല്‍ ധാരണക്കെതിരായ കോണ്‍ഗ്രസിന്റെ മോദിവിരുദ്ധ പ്രചരണത്തിനെതിരെ തരൂര്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിറുത്തല്‍ ധാരണക്കെതിരെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇന്ദിരാഗാന്ധിയെ എടുത്തുകാട്ടി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിന്റെ മുന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒടിച്ചു.വെടിനിറുത്തല്‍ ധാരണയെത്തുടര്‍ന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1971 ഡിസംബര്‍ മൂന്നിനു പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ആരംഭിച്ച യുദ്ധം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 16 ദിവസം കൊണ്ട് പാക്കിസ്ഥാനെ കീഴടക്കി വിജയക്കൊടി പാറിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് സമൂഹമാധ്യമത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് സമൂഹമാധ്യമത്തിന്റെ അഭിപ്രായത്തെക്കുറിച്ച് ഒരു വാര്‍ത്താ ഏജന്‍സി ശശി തരൂര്‍ എം.പിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍ 1971 …

ബോവിക്കാനത്ത് 80കാരി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബോവിക്കാനം, തേജസ് ഹൗസിംഗ് കോളനിയില്‍ 80കാരിയെ സാരിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചോമയുടെ ഭാര്യ ചോമു (80)വാണ് മരിച്ചത്. വീട്ടുപറമ്പിലെ മാവിന്‍ കൊമ്പിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ശനിയാഴ്ച പകലാണ് ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. മകള്‍ സുഗന്ധി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പത്തുഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുമ്പള, കോയിപ്പാടി, ബദ്‌രിയ്യ നഗര്‍, നീരോളി വീട്ടില്‍ അഫ്‌സ (28)ലിനെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസ്, സി.ഇ.ഒമാരായ വി ജിതേഷ്, എം. ധനേഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

വെടിനിറുത്തല്‍ കരാറിന്റെ ഉള്ളുകള്ളികള്‍ വെളിപ്പെടുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിറുത്തല്‍ ധാരണയിലെത്തിയതിന്റെ അവകാശവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ വെടിനിറുത്തലിനിടയാക്കിയ സംഭവങ്ങളുടെ ഉള്ളുകളികള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു.ഏപ്രില്‍ 22നു പാക് ഭീകരര്‍ പഹല്‍ഗാമില്‍ 26 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു ഇന്ത്യ ആരംഭിച്ച ഭീകരവേട്ട മേയ് ആറു മുതല്‍ 10 വരെ അതിരൂക്ഷമായിരുന്നു. ഇന്ത്യയുടെ മുന്നേറ്റവും നിശ്ചയദാര്‍ഢ്യവും പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.നിയന്ത്രണ രേഖക്കു കുറുകെ നാലു ദിവസം നടന്ന മിസൈല്‍ ആക്രമണങ്ങള്‍, ഡ്രോണ്‍ മുന്നേറ്റങ്ങള്‍, പീരങ്കി യുദ്ധങ്ങള്‍ എന്നിവ പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകളുടെ അടിത്തറ തകര്‍ത്തു.മേയ് 10നു രാവിലെ ഇന്ത്യന്‍ വ്യോമസേന …

രക്തസ്രാവം മൂലം മരണപ്പെട്ട പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണി; ദുരൂഹതയേറുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്, സഹപാഠി നിരീക്ഷണത്തില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം.വീട്ടില്‍ വച്ച് രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു വ്യക്തമായി. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മംഗ്‌ളൂരുവില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. വെന്‍ലോക് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ത്തില്‍ പെണ്‍കുട്ടി …

പൊവ്വലില്‍ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന 18കാരിയെ കാണാതായി; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. പൊവ്വല്‍ ചാല്‍ക്കര ഹൗസിലെ എ. ഫാത്തിമത്ത് ആരിഫ (18)യെ ആണ് കാണാതായത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ രണ്ടിനും രാവിലെ ആറുമണിക്കും ഇടയിലുള്ള ഏതോ സമയത്ത് കാണാതാവുകയായിരുന്നുവെന്നു മാതൃസഹോദരന്‍ ആദൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൊഗ്രാല്‍പുത്തൂരില്‍ കാറില്‍ കടത്തിയ 17,154 പാക്കറ്റും മധൂറില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച 73,664 പാക്കറ്റും പാന്‍ മസാല പിടികൂടി; മുട്ടത്തൊടി, ചെട്ടുംകുഴി സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മധൂരിലും വന്‍ പാന്‍മസാല വേട്ട. 90,818 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മധൂര്‍, മുട്ടത്തൊടി ഹിദായത്തു നഗര്‍ ടി.എം ഹൗസിലെ ടി. അബൂബക്കര്‍ സിദ്ദിഖ് (24), മധൂര്‍, ചെട്ടുംകുഴി, നിഷാദ് മന്‍സിലിലെ എം.സി ജലീല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.അബൂബക്കര്‍ സിദ്ദിഖിനെ മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ നീര്‍ച്ചാലില്‍ വച്ചാണ് ടൗണ്‍ എസ്‌ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്. വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് …

തെയ്യം കാണാന്‍ പോയ 16കാരിയെ റോഡരുകില്‍ വച്ച് കെട്ടിപ്പിടിച്ചു ഉമ്മ വച്ചു; അമ്മൂമ്മയുടെ വീട്ടില്‍ പോയപ്പോള്‍ മറ്റൊരു യുവാവും ലൈംഗികാതിക്രമം നടത്തി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസ്

കാസര്‍കോട്: ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ച് 16കാരി നല്‍കിയ പരാതികളില്‍ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.2023 ജനുവരി 15ന് ആണ് ആദ്യത്തെ സംഭവം. കൊന്നക്കാടിനു സമീപത്തെ തറവാട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പം തെയ്യം കാണാന്‍ പോയപ്പോള്‍ റോഡരുകില്‍ വച്ച് സമാന വയസ്സുള്ള ഒരാള്‍ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുവെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.2024 സെപ്തംബര്‍ 29ന് ആണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടി അമ്മൂമ്മയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഒരാള്‍ …

വെടിനിറുത്തല്‍: ആശ്വാസത്തിനിടയിലും അതിര്‍ത്തിയില്‍ ആശങ്ക

ന്യൂഡല്‍ഹി: 20 ദിവസം അതിര്‍ത്തി മേഖലയിലുണ്ടാക്കിയ സംഘര്‍ഷത്തിനു ശനിയാഴ്ച വൈകിട്ടുണ്ടായ വെടിനിറുത്തല്‍ പ്രഖ്യാപനത്തോടെ ആശ്വാസം പകര്‍ന്നെങ്കിലും അധികം താമസിയാതെ പാക്കിസ്ഥാന്‍ നടത്തിയ വെടി നിറുത്തല്‍ ലംഘനം വീണ്ടും ആശങ്ക സൃഷ്ടിച്ചു.അമൃത്‌സറിലും മറ്റ് അതിര്‍ത്തി മേഖലയിലും ഡ്രോണ്‍ ആക്രമണവും വെടിവയ്പും ഉണ്ടായതാണ് വീണ്ടും ആശങ്കയുണ്ടാക്കിയത്. വെടി നിറുത്തല്‍ പ്രഖ്യാപന ലംഘനത്തില്‍ അപ്പോള്‍ത്തന്നെ ഇന്ത്യ പ്രതികരിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെതിരെ ഇതു അവമതിപ്പുണ്ടാക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്നു അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട അക്രമമുണ്ടായെങ്കിലും അര്‍ധരാത്രിക്കു ശേഷം അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. …

ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉത്തരേന്ത്യന്‍ സ്വദേശിയെ മാവുങ്കാല്‍, ആനന്ദാശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ്, പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്ര (75)യാണ് മരിച്ചത്. ആനന്ദാശ്രമത്തില്‍ ഭക്തന്മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ 53-ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മെയ് ഏഴിനാണ് കൃഷ്ണചന്ദ്ര ആശ്രമത്തിലെത്തിയത്. ഈ സമയത്ത് ആശ്രമം അധികൃതര്‍ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഫോട്ടോ എടുത്തിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് താമസിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്വാമിജിയുടെ പ്രത്യേക …

പാര്‍ട്ടി അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി ബിജെപി ജില്ലാ കമ്മിറ്റി: മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം ജോഡ്ക്കല്ലിലെ കെ.പി പ്രശാന്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു നീക്കം ചെയ്തുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചതിനുമാണ് നടപടിയെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി രജിസ്‌ട്രേഡ് പോസ്റ്റില്‍ പ്രശാന്തിനയച്ച ഷോക്കോസ് നോട്ടീസ് കൈപ്പറ്റാതെ മടക്കി അയക്കുകയും പിന്നീട് അതു സംബന്ധിച്ചും വിവാദവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശാന്തിനെ പാര്‍ട്ടി അംഗത്വത്തില്‍ …

അര്‍ധരാത്രിയില്‍ റോഡിലേക്ക് പൊട്ടിവീണ മരം മുറിച്ച് നീക്കി യുവാക്കള്‍; പള്ളിക്കരയില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്‍ വശം റോഡിലേക്ക് പൊട്ടിവീണ മരം ഞൊടിയിടയില്‍ മുറിച്ചു മാറ്റി യുവാക്കള്‍ മാതൃകയായി. യുവാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പള്ളിക്കര പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തകരുടെ കൂട്ടായ്മ അംഗമായ റഹിം തൊട്ടിയാണ് റോഡിലേക്ക് മരം വീണു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടന്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി മറ്റു അംഗങ്ങളെ അറിയിച്ചു. സ്ഥലത്തേക്ക് …

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി, 12.087 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി, പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: എക്‌സൈസ് സംഘം കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നു പിടികൂടി. കാറില്‍ നിന്നു 12.087 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഉപ്പള, ഷിറിയയിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡും കുമ്പള എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ഷിറിയയില്‍ സംയുക്ത പരിശോധന നടത്തുന്നതിനിടയിലാണ് ചാര നിറത്തിലുള്ള ആള്‍ട്ടോ കാര്‍ എത്തിയത്. എക്‌സൈസ് സംഘം കൈ കാണിച്ചുവെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്തുടര്‍ന്നപ്പോള്‍ ഒളയം റോഡിലൂടെ ഓടിയ …

പട്‌ളയിലെ അബ്ദുല്‍ കരിം അന്തരിച്ചു

കാസര്‍കോട്: മധൂര്‍ പട്‌ളയിലെ അബ്ദുല്‍ കരിം (64) അന്തരിച്ചു.പരേതനായ തോട്ടുകര അബ്ദുല്‍ റഹ്‌മാന്‍-മര്‍ഹമത്ത് ആസ്യുമ്മ ദമ്പതികുടെ മകനാണ്. ഭാര്യമാര്‍: പരേതയായ നബീസ, മൈമൂന. മക്കള്‍: സാബിര്‍, അബ്ദുല്‍ റഹിം, മുബഷീര്‍, ഷംനാസ്, കലന്ദര്‍ഷാ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, സുഹറാമാഹിന്‍, അബ്ദുല്‍ ഹമീദ്, പരേതരായ മമ്മുഹാജി, മറിയുമ്മ ഹജ്ജുമ്മ, അബ്ദുല്ല ഹാജി.

പാകിസ്ഥാന്‍ അനുനയത്തിന്?; ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യ അക്രമിക്കില്ലെങ്കില്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍ പ്രസ്താവിച്ചു. പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മാറ്റു മാര്‍ഗമില്ലാത്തതിനാലാണ് പാക്കിസ്താന്റെ പ്രതികരണമെന്നു വിലയിരുത്തപ്പെടുന്നു. അതേ സമയം അക്രമത്തിനു കാരണക്കാര്‍ തങ്ങളല്ലെന്നു ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായും സംശയമുണ്ട്.ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.അതിനിടെ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ മരിച്ചതായി പാക്കിസ്താന്‍ ആരോപിച്ചു. പാക് അധീന കശ്മീരിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് …

നാലരലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പയര്‍പള്ള സ്വദേശി അറസ്റ്റില്‍

ബദിയഡുക്ക: മുളിയാര്‍ പയര്‍പ്പള്ളത്തെ ഗോപാലകൃഷ്ണനെ നാലരലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ബദിയഡുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി.എസ് മുഹമ്മദ് കബീറും സംഘവും ചേര്‍ന്നാണ് ഗോപാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.എസ് ലിജു, വിനോദ് കെ, അലോക് ഗുപ്ത, സദാനന്ദന്‍ പി., ധന്യ ടി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

മരിച്ചു പോയ മകന്റെ കാമുകിയെ 86കാരന്‍ വിവാഹം കഴിച്ചു; ഉടക്കുമായി ആദ്യ ഭാര്യയിലെ മകള്‍ രംഗത്ത്

ബെയ്ജിംഗ്: 86 കാരന്‍, മരിച്ചുപോയ മകന്റെ കാമുകിയെ വിവാഹം കഴിച്ചു.ചൈനയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. വാര്‍ധക്യകാലത്ത് വൃദ്ധസദനത്തിലെ ജീവിതം ഒഴിവാക്കാനും സമാധാനപരമായ സാധാരണ ജീവിതം ഉറപ്പാക്കാനുമാണ് വയസ്സുകാലത്തെ കല്യാണമെന്നു 86കാരനായ അങ്കിള്‍ ബിയാവോ അവകാശപ്പെട്ടു. എന്നാല്‍ ഇതു കുടുംബത്തിന്റെ സമാധാനം തകര്‍ക്കാനാണെന്നും അതു കൊണ്ട് കല്യാണച്ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്നും അങ്കിള്‍ ബിയാവോയുടെ മകള്‍ പറഞ്ഞു. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഇത് ഉത്സവമായിരിക്കുകയാണ്. വാര്‍ധക്യ കല്യാണവും അതുണ്ടാക്കിയേക്കാവുന്ന കുടുംബകലഹവും ഉള്ളടക്കമാക്കി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പറക്കുകയാണെന്നു സൗത്ത് ചൈന …