ബാധയൊഴിപ്പിക്കാന്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മന്ത്രവാദിക്കെതിരെ പോക്‌സോ കേസ്

കൊല്ലം: ബാധയൊഴിപ്പിക്കാന്‍ മാതാവിനൊപ്പമെത്തിയ 16 കാരിയെ മന്ത്രവാദി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പുത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെണ്ടാര്‍ സ്വദേശിയായ മന്ത്രവാദി മുരാരിക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മന്ത്രവാദിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്- കാക്കയ്ക്ക് മാത്രമല്ല!

നാരായണന്‍ പേരിയ ആകെ മാര്‍ക്ക് പത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞാല്‍. അല്ലെങ്കില്‍ എഴുതിയാല്‍ പത്ത് മാര്‍ക്ക് കൊടുക്കണം. അതില്‍ നീക്കു പോക്കില്ല; പാടില്ല.എന്നാല്‍ നോക്കൂ, വിചിത്രമായൊരു മൂല്യ നിര്‍ണ്ണയം. പത്തില്‍ പതിനൊന്ന് മാര്‍ക്ക് കൊടുത്തയാളുടെ ഗണിതശാസ്ത്രബോധത്തെ എങ്ങനെ വിശേഷിപ്പിക്കണം? എഴുതാപ്പുറം വായിക്കുന്നവനെന്നോ, ഇല്ലാപ്പുറം വായിക്കുന്നവനെന്നോ? എങ്ങനെ വിശേഷിപ്പിച്ചാലും അത് അര്‍ഹിക്കുന്ന ചിലര്‍ ഉണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. വി വി ഐ പി പട്ടികയില്‍ പേരുള്ളവര്‍- പാര്‍ലിമെന്റംഗങ്ങള്‍. ഇപ്പോഴത്തെ എം പി മാരിലും അത്തരക്കാരുണ്ടോ? ഊഹം …

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം. സംഭവത്തില്‍ നടിയുടെ പരാതിയില്‍ ടി നഗറിലെ ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി. ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായാണ് …

ഉപ്പള, നയാബസാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് പൂഴികടത്ത് തടഞ്ഞതിലുള്ള വിരോധത്തില്‍; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഉപ്പള, നയാബസാറില്‍ യുവാവിനെ അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പളയിലെ കൗസര്‍, അമ്പു, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐല കടപ്പുറം, ശിവാജി നഗറിലെ മുഹമ്മദ് ഹനീഫ എന്ന ബി ജെ പി ഹനീഫ (28)യുടെ പരാതിയിലാണ് കേസ്.ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഉപ്പള വില്ലേജ് ഓഫീസിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി അടിച്ചും കല്ലുകൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചുവെന്നുമാണ് ഹനീഫയുടെ പരാതി. ഹനീഫയുടെ …

മനുഷ്യര്‍ ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകും: കെ പി രാമനുണ്ണി

കാഞ്ഞങ്ങാട്: ദേശീയതയ്ക്കും വംശീയതയ്ക്കും ഭാഷാപരമായ വ്യത്യസ്തതകള്‍ക്കും ഉപരി ലോകത്തിലെ എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകുന്ന ചരിത്ര സന്ധിയിലാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിപറഞ്ഞു. വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കഥാചര്‍ച്ചയും സ്‌നേഹ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനവും മഹാമാരികളും മനുഷ്യരാശിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്അത്തരം ഭീഷണികളാണ്. മനുഷ്യനെ ഐക്യപ്പെടുത്താനുള്ള കലാപരമായ ഉപാധിയാണ് സാഹിത്യം. മനുഷ്യനെ മനുഷ്യനാക്കുന്നത് മര്‍ത്യ ഭാഷയാണെങ്കില്‍ ചരിത്ര മനുഷ്യനാക്കുന്നത് കഥയാണ്. അതുകൊണ്ട് …

കാസർകോട് കേരളത്തിൻ്റെ സൗരോർജ ഹബ്ബ് : ജില്ലയിലെ വൻകിട സൗരോർജ പ്ലാൻ്റുകളുടെ എണ്ണം അഞ്ച് : മുഖ്യമന്ത്രി

കാസർകോട്: കാസർകോട് കേരളത്തിൻ്റെ സൗരോർജ്ജ ഹബ്ബാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ചീമേനി ,പെർഡാല സൗരോർജ വൈദ്യുതി നിലയം നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . കാസര്‍കോട് ജില്ലയില്‍ നിലവില്‍ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെർഡാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസര്‍കോട് കേരളത്തിന്റെ സോളാര്‍ ഹബ്ബായി മാറും – മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെര്‍ഡാല എസ്റ്റേറ്റിലുമായി 300 ഏക്കറില്‍ സോളാര്‍ …

എസ് എൻ ഡി പി യോഗം കാസർകോട് യൂണിയൻ ഓഫീസ് ഉദ്ഘാടനംചെയ്തു; ജനപ്രതിനിധികൾക്കു സ്വീകരണം നൽകി

കാസർകോട്: എസ്. എൻ.ഡി.പി.യൂണിയൻ ഓഫീസ് ആര്യ കാർത്യായനി ക്ഷേത്രത്തിനടുത്തു യോഗം ഇൻസ്‍പെക്റ്റിങ് ഓഫീസർ പി.ടി.ലാലു ഉൽഘടനം ചെയ്‌തു . തളങ്കര ചീരുമ്പ ഭഗവതി ക്ഷേത്രത്തിലെ നാഗേഷ് കാരണവർ, പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രത്തിലെ മഞ്ജു കാരണവർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു . എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റ് നാരായണ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങളായ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ച …

ഇന്ത്യക്കാരി അബദ്ധത്തില്‍ ചവറ്റുകൂട്ടയിലെറിഞ്ഞത് 12 ലക്ഷം രൂപയുടെ സ്വര്‍ണം; ഉടമയെ കണ്ടെത്തി നഷ്ടപ്പെട്ട സ്വര്‍ണം തിരികെ നല്‍കി ദുബൈ പൊലീസ്

ദുബൈ: അബദ്ധത്തില്‍ ചവറ്റുകൂട്ടയിലെറിഞ്ഞ ഇന്ത്യക്കാരിയുടെ 12.35 ലക്ഷം രൂപ (50,000 ദിര്‍ഹം) വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി ദുബൈ പൊലീസ് തിരിച്ചു നല്‍കി. കാമിനി കണ്ണന്‍ എന്ന ഇന്ത്യക്കാരിക്കാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം തിരിച്ചുനല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കാമിനി ദുബായില്‍ എത്തിയത്. വിവാഹത്തിന് പോകുമ്പോള്‍ ധരിക്കാന്‍ വേണ്ടി എടുത്ത സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കാനായാണ് അവര്‍ ആഭരണം പുറത്തെടുത്തത്. അപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന പൗച്ച് കീറിത്തുടങ്ങിയത് കാണുന്നത്. തുടര്‍ന്ന് അതിലുണ്ടായിരുന്ന നാല് സ്വര്‍ണ്ണ നാണയങ്ങളും …

ആദ്യ ബന്ധം നിലനില്‍ക്കെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം; താലികെട്ടുന്നതിനിടെ മണ്ഡപത്തിലെത്തി ആദ്യ ഭാര്യ; പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

ബെംഗളൂരു: ആദ്യ ബന്ധം നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം ആദ്യ ഭാര്യ തടഞ്ഞു. താലി കെട്ടുന്നതിന് തൊട്ടുമുമ്പാണ് മണ്ഡപത്തില്‍ പൊലീസുമായെത്തി ആദ്യഭാര്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞത്. താനുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് നിയമപരമായി മോചനം നേടാതെയാണ് രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് ഒരുങ്ങിയതെന്ന് യുവതി ആരോപിച്ചു. ബെംഗളൂരു സ്വദേശിയായ ഹരിപ്രസാദ് ആണ് ആദ്യ ഭാര്യ ലേപാക്ഷിയെ വഞ്ചിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. 2014ലാണ് ഹരിപ്രസാദ് ലേപാക്ഷിയെ വിവാഹം കഴിച്ചത്. എട്ടാം ക്ലാസ് …

ആദ്യകാല സീമാൻ മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി അന്തരിച്ചു

കുമ്പള:മൊഗ്രാലിലെ മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല സീമാനുമായ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി (80) അന്തരിച്ചു.ഭാര്യ:ആയിഷ.ഏക മകൻ:അഷ്റഫ് (അബുദാബി).മരുമകൾ:ഷംസീറ ബംബ്രാണ.സഹോദരങ്ങൾ:മറിയം നിഷ-മുഹമ്മദ് (മൊഗ്രാൽ) ഫൗസിയ-അബ്ദുൽ ഖാദർ(പേരാൽ) നസീമ- കുഞ്ഞഹമ്മദ് (ചൗക്കി),മിസ്രിയ- അസൈനാർ (ഇച്ചിലങ്കോട് ). നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മീലാദ് നഗർ മീലാദ് കമ്മിറ്റി, നാങ്കി മറക്കാന ആർട്സ് & സ്പോർട്സ് ക്ലബ് അനുശോചിച്ചു.

ശുചിത്വം മഹത്വം: കുമ്പളയില്‍ ദുര്‍ഗന്ധവും നായ ഭീഷണിയും മൂലം കാല്‍നടയാത്രയും ഭീഷണിയില്‍

കുമ്പള: സര്‍ക്കാരിന്റെ ശുചിത്വം മഹത്വം ആഹ്വാനത്തില്‍ ആകൃഷ്ടരായി പഞ്ചായത്തില്‍ അങ്ങുമിങ്ങുമൊക്കെ സ്ഥാപിച്ച മിനി എം സി എഫുകള്‍ മൂലം കുമ്പളയില്‍ മനസ്സമാധാനത്തോടെ വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായിക്കിയേ അടങ്ങൂ എന്ന വാശിയിലാണ് പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രങ്ങളിലൊക്കെ മിനി എം സി എഫുകള്‍ സ്ഥാപിച്ചത്. വേലികെട്ടി താഴിട്ട എം സി എഫുകളില്‍ വീടുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ ചാക്കില്‍കെട്ടി മേല്‍ക്കൂരവരെ കുത്തിക്കയറ്റി വച്ചിട്ടുണ്ട്. മിനി എം സി …

അടിച്ചുപരത്താന്‍ സ്റ്റണ്ട് താരം അലെയ ബോണ്‍; ആട് 3 ലെ ആദ്യ ന്യൂ എന്‍ട്രി പ്രഖ്യാപിച്ച് സംവിധായകന്‍

കൊച്ചി: ജയസൂര്യ മുഖ്യവേഷത്തിലെത്തിയ ആട് സിനിമയിലെ ഓരോ കഥാപാത്രത്തേയും ആളുകള്‍ ഇന്നും നെഞ്ചിലേറ്റുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്നുതൊട്ട് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. തിയറ്ററില്‍ അത്രത്തോളം പ്രേക്ഷക പ്രീതി നേടിയ ഷാജി പാപ്പനും കൂട്ടുകാരും ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ആട് ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഒരു …

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളേജ് കിരീടം ഉറപ്പിച്ചു

കാസര്‍കോട്:പടന്നക്കാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ പയ്യന്നൂര്‍ കോളജ് കിരീടം ഉറപ്പിച്ചു. 300 പോയിന്റിലേക്ക് കടക്കുകയാണ് പയ്യന്നൂര്‍. അതേ സമയം 240 പോയിന്റുമായി തലശ്ശേരി ബ്രിണ്ണന്‍ കോളജ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടിയും കടുത്ത മത്സരമാണ്. നിലവില്‍ വിളയാങ്കോട് വിറാസ് കോളജാണ് മൂന്നില്‍ ഉള്ളതെങ്കിലും ആതിഥേയരായ പടന്നക്കാട് നെഹ്‌റു കോളജും എസ്.എന്‍ കോളജ് കണ്ണൂരും മൂന്നാമത് എത്താന്‍ കടുത്ത പോരാട്ടത്തിലാണ്.

ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ്; സംഘത്തലവന്‍ അറസ്റ്റില്‍

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സംഘത്തലവന്‍ അറസ്റ്റില്‍. കോടനാട് ചെട്ടിനട സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. അപകടത്തില്‍ പരിക്കേറ്റ ജി.എസ്. ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് അനൂപും കൂട്ടാളിയും പണപ്പിരിവ് നടത്തിയത്. ആദ്യം ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം കടയില്‍ നേരിട്ടെത്തി പണം വാങ്ങുകയായിരുന്നു. സംശയം തോന്നി കച്ചവടക്കാര്‍ ജിഎസ് ടി വകുപ്പില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. തുടര്‍ന്ന് കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. …

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവം; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ വേദിയില്‍

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായി കൊണ്ടിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിനു ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ സജ്ജമാക്കാനും ജനകീയ അടിത്തറ ഉറപ്പാക്കാനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയും തുടരുന്നു. രണ്ടു യാത്രകളും ആരംഭിച്ചത് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നിന്നാണ്. യാത്രകള്‍ അവസാനിക്കുന്നതോടൊപ്പം ഇരുമുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കും. എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്തുകയാണ് …

കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന്‍ തുടരും എന്ന് വ്യക്തമാക്കി കൊണ്ടുള്ള ഫ്ളക്സ് ബോഡുകളാണ് പ്രത്യക്ഷപ്പെട്ടത്. അധികാരത്തിന്റെ തണലിലല്ല പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളില്‍ പ്രസ്ഥാനം തളരുമ്പോള്‍ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയര്‍ന്ന സൂര്യനാണ് കെ സുധാകരന്‍, പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കെ സുധാകരന്‍…അധികാരത്തിന്റെ ചില്ലുമേടയിലല്ല തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി …

കാര്‍ മറിഞ്ഞ് പരിക്കേറ്റയാള്‍ മരിച്ചു

കാസര്‍കോട്: രാജപുരം, വണ്ണാത്തിക്കാനത്ത് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മാലക്കല്ലിലെ ജോസ് കുളക്കൊറ്റില്‍ (62) ആണ് ഞായറാഴ്ച മരിച്ചത്.ജനുവരി 15ന് ആണ് അപകടമുണ്ടായത്. കാലിക്കടവില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസ്. കൂടെ യാത്ര ചെയ്തിരുന്ന കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് പി.സി തോമസ് (68), ആലീസ് ജോസഫ് തള്ളത്തു കുന്നേല്‍ (66), ചിന്നമ്മ ഞെരളാട്ട് (65) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

പൈവളിഗെ കയ്യാറില്‍ വന്‍ തീപിടിത്തം: രണ്ടു സ്‌കൂട്ടറുകളും ബൈക്കും കത്തി നശിച്ചു, ഷെഡും കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കയ്യാര്‍ ബൊളമ്പാടിയില്‍ വന്‍ തീപിടിത്തം. ഷെഡിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കെളഗിനമനെ പ്രകാശ്‌റൈയുടെ വീടിനു സമീപത്തുള്ള ഷെഡിനാണ് ആദ്യം തീപിടിച്ചത്. ഷെഡില്‍ നിന്നു തീ പടര്‍ന്നാണ് സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചത്. ഷെഡിനു അകത്തുണ്ടായിരുന്ന ഇന്‍വര്‍ട്ടര്‍, പ്ലംബ്ബിഗ് സാമഗ്രികള്‍, മര ഉരുപ്പടികള്‍ തുടങ്ങി സകലതും കത്തിച്ചാമ്പലായതായി വീട്ടുടമയായ പ്രകാശ് റൈ പറഞ്ഞു.ഞായറാഴ്ച രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും കുമ്പള …