ഉദുമയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ചെറുത്തു നിന്നതോടെ സ്‌കൂട്ടറും മൊബൈല്‍ ഫോണും പഴ്‌സും തട്ടിയെടുത്ത് അക്രമി സംഘം രക്ഷപ്പെട്ടു, അഞ്ചു പേര്‍ക്കെതിരെ കേസ്, പിന്നില്‍ ഡോളര്‍ ഇടപാടാണെന്നു സംശയം

കാസര്‍കോട്: ഉദുമയില്‍ ബസ് സ്റ്റാന്റ് പരിസരത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. ഉദുമ, പാക്യാര ഹൗസിലെ എന്‍.ബി സൈനുല്‍ ആബിദീന്റെ പരാതിയില്‍ ഇര്‍ഷാദ്, കണ്ടാല്‍ അറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉദുമ ബസ് സ്റ്റാന്റിനു സമീപത്ത് സ്‌കൂട്ടറുമായി നില്‍ക്കുകയായിരുന്നു സൈനുല്‍ ആബിദ്. ഇതിനിടയില്‍ കാറിലെത്തിയ ഇര്‍ഷാദും സംഘവും ആബിദിനെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിച്ചു. കുതറിമാറിയപ്പോള്‍ കഴുത്തിനു പിടിക്കുകയും കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം സ്‌കൂട്ടറും പഴ്‌സും ഫോണും കൈക്കലാക്കി കടന്നു കളയുകയായിരുന്നുവെന്നാണ് കേസ്. അക്രമത്തിനു പിന്നില്‍ ജോലി ആവശ്യാര്‍ത്ഥം അന്യായക്കാരനു നല്‍കിയ 500 ഡോളര്‍ തിരികെ നല്‍കാത്തതാണെന്നു കേസില്‍ പറയുന്നു. അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page