പൊയ്‌നാച്ചി അയ്യപ്പക്ഷേത്ര മോഡലില്‍ ബണ്ട്വാളിലും കവര്‍ച്ച: രണ്ടു ലക്ഷത്തിന്റെ വെള്ളിയും അരലക്ഷം രൂപയുമായി മോഷ്ടാക്കള്‍ സ്ഥലം വിട്ടത് സിസിടിവി ക്യാമറയുടെ ഡി.വി.ആറുമായി

കാസര്‍കോട്: പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന മോഡലില്‍ വീണ്ടും കവര്‍ച്ച. ബണ്ട്വാള്‍, പറങ്കിപ്പേട്ട, തുമ്പെയില്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്നു രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയും അരലക്ഷം രൂപയും സിസിടിവി ക്യാമറയുടെ ഡി.വി.ആറും നഷ്ടമായി.
ചുറ്റമ്പലത്തിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ശ്രീകോവിലില്‍ നിന്നാണ് വെള്ളിആഭരണങ്ങള്‍ കൈക്കലാക്കിയത്. ഓഫീസിനു അകത്തു നിന്നാണ് അരലക്ഷം രൂപ കവര്‍ന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. ഇതിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നടന്ന രീതിയില്‍ കഴിഞ്ഞ ദിവസം പറങ്കിപ്പേട്ടയിലെ മറ്റൊരു ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. പൊയ്‌നാച്ചി, മാന്യ അയ്യപ്പ ഭജന മന്ദിരം, നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകള്‍ക്കു പിന്നില്‍ കാറിലെത്തിയ ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page