വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ആശംസയുമായി വലതുമുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക

വയനാട്: തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു നില്‍ക്കുന്ന വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയും പരസ്പരം വിജയാശംസകള്‍ കൈമാറി.
മണ്ഡലത്തിലെ ചുങ്കത പഞ്ചായത്തിലെ എരുമമുണ്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രസംഗിച്ചു കൊണ്ടു നില്‍ക്കുമ്പോഴാണ് പ്രിയങ്കാഗാന്ധി അവിടെയെത്തിയത്. അകമ്പാടത്തെ തിരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിച്ച ശേഷം പോത്തുകല്ലില്‍ വോട്ടഭ്യര്‍ത്ഥന നടത്താനും പൊതുയോഗത്തില്‍ പ്രസംഗിക്കാനും പോകുന്നതിനിടയിലാണ് ഇടതുമുന്നണി യോഗവും അവിടെ ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രസംഗവും പ്രിയങ്ക കണ്ടത്. ഉടന്‍ വാഹനം നിറുത്തി സത്യന്‍ മൊകേരി പ്രസംഗിച്ചു കൊണ്ടു നില്‍ക്കുന്ന വേദിയിലെത്തിയ അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നു അടുത്ത യോഗസ്ഥലങ്ങളിലേക്കു ഇരുവരും യാത്ര തുടര്‍ന്നു.
വയനാട്ടില്‍ പ്രചരണം ശക്തമാണ്. മൂന്നു മുന്നണികളും പ്രചരണ രംഗത്തു അവസാന അടവുകളും പയറ്റിക്കൊണ്ടിരിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page