കാസര്‍കോട്: മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നു കവര്‍ച്ച പോയ ആറുലക്ഷം രൂപ വിലമതിക്കുന്ന വെള്ളി നിര്‍മ്മിത അയ്യപ്പഛായാപടത്തിന്റെ ഫ്രെയിം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭജനമന്ദിരത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള കാര്‍മാറില്‍ റോഡരുകിലെ കുറ്റിക്കാടു നിറഞ്ഞ കുഴിയിലാണ് ഫ്രെയിം കാണപ്പെട്ടത്. കുഴിയുടെ സമീപത്തായി ചില്ലു തകര്‍ത്ത നിലയിലും കാണപ്പെട്ടു. ബുധനാഴ്ച രാവിലെ സ്ഥലത്തു കൂടി പോയവരാണ് ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംശയം തോന്നി വിശദമായി നോക്കിയപ്പോഴാണ് ഫോട്ടോയുടെ ഫ്രെയിം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
