സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണ്ണവില കുത്തനെ കുറഞ്ഞു. പവന് ഒറ്റ ദിവസം കൊണ്ട് 1320 രൂപയാണ് കുറഞ്ഞത്.
ഗ്രാമിനു 165 രൂപ കുറഞ്ഞു. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിനു 7200 രൂപയുമായി.
യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ്ണവില ഒറ്റയടിക്ക് കുറയാന്‍ ഇടയാക്കിയതെന്നാണ് വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. യു.എസ് സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും ക്രിപ്‌റ്റോ കറന്‍സികള്‍ റെക്കോര്‍ഡ് തേരോട്ടം തുടങ്ങിയതുമാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണവില നിലംപൊത്താന്‍ ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page