കണ്ണൂര്‍: ബംഗ്ളൂരുവില്‍ നിന്ന് വരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. പാനൂര്‍ സ്വദേശി കുനിയന്റവളപ്പില്‍ മുഹമ്മദ് സക്കറിയ (30) ആണ് പിടിയിലായത്. മട്ടന്നൂര്‍ എ.സി.പി എം. കൃഷ്ണന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ പി.കെ ട്രാവല്‍സ് ബസ് മട്ടന്നൂര്‍ ബസ്സ്റ്റാന്റിന് സമീപം തടയുകയായിരുന്നു. പരിശോധനയില്‍ മുഹമ്മദ് സക്കറിയയുടെ കൈവശത്ത് നിന്ന് 20 ഗ്രാം എം.ഡി.എം.എ പിടികൂടി. എസ്.ഐമാരായ ആര്‍.എന്‍ പ്രശാന്ത്, കെ. സിദിഖ്, സി.പി.ഒമാരായ നിബിന്‍, അരുണ്‍, വിനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
