കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

കോട്ടയം: കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. മുണ്ടക്കയം, പാക്കാനം, കാവനാല്‍ നാരായണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ്, മകള്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്. കുഞ്ഞിപ്പെണ്ണ് ബുധനാഴ്ച പുലര്‍ച്ചെയും തങ്കമ്മ ഉച്ചയോടെയുമാണ് മരണപ്പെട്ടത്.
വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവരുടെ വീട്. വീടിനോട് ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ കൂടുകൂട്ടിയ കടന്നലുകളാണ് ആക്രമിച്ചത്. കടന്നലുകള്‍ ഇളകിയ സമയത്ത് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു ഇരുവരും. കടന്നല്‍ കുത്തേറ്റ നിലയില്‍ തങ്കമ്മയുടെ സഹോദരനും അയല്‍വാസിയും ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page