ബാലികയെ തട്ടിക്കൊണ്ടു പോയി കക്കൂസില്‍ വച്ച് പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപയോഗശൂന്യമായ കക്കൂസില്‍ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തലശ്ശേരി, എം.എം റോഡ്, പച്ചമഹല്‍ ഹൗസിലെ സതീഷ് (40)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ പ്രകാരമാണ് സതീശനെതിരെ കേസെടുത്തത്.

പണവുമായി എത്തിയ സുഹൃത്തിനെ കൂട്ടാന്‍ പോയ ഗള്‍ഫുകാരനെ കാണാതായി; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: പണവുമായി എത്തിയ യുവാവിനെ കാണാതായി. പിലിക്കോട്, കാലിക്കടവ്, പരത്തിച്ചാലിലെ പി.കെ ഷാനവാസി(42)നെയാണ് കാണാതായത്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. അടുത്ത ദിവസം തിരികെ പോകാനിരിക്കവെയാണ് നാടകീയമായി കാണാതായത്. നവംബര്‍ നാലിന് രാവിലെയാണ് ഷാനവാസ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പണവുമായി എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭാര്യ മുബീന ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.ഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചനം തിങ്കളാഴ്ച വൈകിട്ട്

-പി പി ചെറിയാന്‍ ഡാളസ്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടില്‍ തിങ്കളാഴ്ച വൈകിട്ട് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസിന്റെ നേതൃത്വത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് 7 മണിക്കാണ് പരിപാടി.മലങ്കര യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ എല്‍ദോ മോര്‍ തിത്തോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവനാളുകളെയും അനുശോചന സമ്മേളനത്തിലേക്ക് റവ.ഫാ.പോള്‍ തോട്ടക്കാട്, …

പുലിപ്പേടി മാറാതെ നാട്ടുകാര്‍; ഇരിയണ്ണിയില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു, നാട്ടിലിറങ്ങുന്ന പുലിക്കൊപ്പം കുട്ടികള്‍ ഉള്ളതായും സംശയം

കാസര്‍കോട്: നാട്ടിലിറങ്ങുന്ന പുലികളെ കണ്ടെത്തുന്നതിനു സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. വനം വകുപ്പ് അധികൃതര്‍ ഇരിയണ്ണിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കഴിഞ്ഞ ദിവസം ചിത്രം പതിഞ്ഞത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും തുടര്‍ നടപടികളുടെ ഭാഗമായി പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തിയ പുലി നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വളര്‍ത്തുനായയെ കടിച്ചു കൊണ്ടു പോയ പാണൂര്‍, തോട്ടത്തുമൂലയിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.കാടിറങ്ങിയെത്തുന്ന പുലികള്‍ക്കൊപ്പം പുലിക്കുട്ടികള്‍ ഉള്ളതായും സംശയിക്കുന്നു. കാനത്തൂരില്‍ കാണപ്പെട്ട …

മെഹന്ദി മത്സരം: ഫാത്തിമ ഫസീനക്ക് ഒന്നാം സ്ഥാനം, കരോക്കെയില്‍ ഹാരിസ് ബ്ലാര്‍ക്കോഡ്

കാസര്‍കോട്: കെ.എല്‍ 14 സിംഗേഴ്‌സ് സംഘടിപ്പിച്ച മെഹന്ദി-കരോക്കെ മത്സരങ്ങളില്‍ മെഹന്ദി ഡിസൈനില്‍ ഫാത്തിമ ഫസീന മംഗ്ലൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മുബഷിറ ബായാറിനും നഫീസത്ത് ജുനൈസ എരിയാലിനും ലഭിച്ചു. കരോക്കെ മത്സരത്തില്‍ ഹാരിസ് ബ്ലാര്‍ക്കോഡ് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മജീദ് നായന്‍മാര്‍മൂലയും പ്രദീപും കരസ്ഥമാക്കി. മെഹന്തി ഡിസൈന്‍ മത്സര വിജയികള്‍ക്ക് സുല്‍ത്താന്‍ ഗോള്‍ഡ് സ്‌പോണര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകളും മൊമോന്റോയും സമ്മാനിച്ചു. കരോക്കെ മത്സര വിജയികള്‍ക്ക് ഷീല്‍ഡുകള്‍ …

മകളുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ പിതാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മകളുടെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് സ്വന്തം വീട്ടിലെത്തിയ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, നെല്ലിത്താവിലെ പരേതരായ കണ്ണന്‍-ജാനകി ദമ്പതികളുടെ മകന്‍ ടി. രാമകൃഷ്ണന്‍ (65) ആണ് ജീവനൊടുക്കിയത്. ഭാര്യ നാരായണി മരിച്ചതിനു ശേഷം ഏകമകളായ കൃപന്യയുടെ ഇരിയ, തട്ടുമ്മലിലുള്ള വീട്ടിലായിരുന്നു താമസം. മൂന്നു ദിവസം മുമ്പാണ് അവിടെ നിന്നു നെല്ലിത്താവിലെ വീട്ടിലേക്ക് എത്തിയത്. ഞായറാഴ്ച രാത്രിയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരുമകന്‍: അശോകന്‍. …

എടനീര്‍ മഠാധിപതിയുടെ കാറിനു നേരെ അക്രമം; ഡ്രൈവറുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: എടനീര്‍ മഠാധിപതി സച്ചിതാനന്ദതീര്‍ത്ഥ സ്വാമികളുടെ കാറിനു നേരെ ഉണ്ടായ അക്രമ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ മധൂരിലെ സതീഷ് കെ.എസ് (53) നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്.ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മുളിയാര്‍, ബാവിക്കര റോഡ് ജംഗ്ഷനില്‍ വച്ച് കാറിനു മാര്‍ഗതടസ്സം സൃഷ്ടിച്ച് സൈഡ് ഗ്ലാസില്‍ അടിച്ച് 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.കാറിനു നേരെയുണ്ടായ അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഡിജിപിക്ക് …

മുളിയാറിന്റെ ഉറക്കം കെടുത്തുന്നത് എത്ര പുലികള്‍? നാലെണ്ണമെന്ന് വനം വകുപ്പ്, നിരവധി ഉണ്ടെന്നു നാട്ടുകാര്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടുമുറ്റത്ത് എത്തിയത് വ്യത്യസ്തമായ നാലു പുലികളാണെന്നു സ്ഥിരീകരിച്ച് വനം വകുപ്പ് അധികൃതര്‍. മുളിയാര്‍ പഞ്ചായത്ത് ജനജാഗ്രതാ യോഗത്തില്‍ റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. പാണൂര്‍, കാനത്തൂര്‍, ഭാഗങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലികള്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ജാഗ്രതാ സമിതി യോഗം ചേര്‍ന്നത്. പുലികളെയെല്ലാം കൂടുവച്ച് പിടികൂടുന്നത് പ്രായോഗികമല്ലെന്നും വനാതിര്‍ത്തി കടന്ന് എത്തുന്ന പുലിയെ ഭയപ്പെടുത്തി ഉള്‍വനത്തിലേക്ക് ആട്ടിയോടിക്കുകയെന്നാണ് ഫലപ്രദമായ മാര്‍ഗമെന്നാണ് വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ …

ഉള്ളിവില കയറുന്നു; പല സ്ഥലങ്ങളിലും പല വില, ഉള്ളി ഉപയോഗം കുറച്ച് വീട്ടമ്മമാര്‍

കാസര്‍കോട്: ഉല്‍പ്പാദന കുറവും കനത്ത മഴയും കാരണം ഉള്ളിവില ഉയരുന്നു. പ്രധാന ഉള്ളി ഉല്‍പാദന കേന്ദ്രങ്ങളായ മഹാരാഷ്ട്രയിലെ പൂന, നാസിക്, കര്‍ണ്ണാടകയിലെ ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നു വരവ് കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പല നിരക്കിലാണ് ഉള്ളിവില്‍പ്പന. ഒരാഴ്ച മുമ്പു വരെ 50 രൂപയ്ക്ക് താഴെയായിരുന്നു ഉള്ളിവില. ശനിയാഴ്ച വിവിധ മാര്‍ക്കറ്റുകളില്‍ 80 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. മുള്ളേരിയ മാര്‍ക്കറ്റില്‍ പുതിയ ഉള്ളിക്ക് 65 രൂപയും പഴയ ഉള്ളിക്ക് 80 രൂപയുമാണ്. കുമ്പളയില്‍ 70 …

അണങ്കൂര്‍ സ്വദേശി കാപ്പ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ കബീറിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിനിടയില്‍ പൊലീസിനു നേരെ തട്ടിക്കയറിയതായും പൊലീസ് ജീപ്പില്‍ ഇടിച്ചതായും പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് കേസെടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേള; പരിമിതിയെ മറി കടന്നു 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം കൊയ്ത നിയാസ് അഹമ്മദിന് ഇന്നു കാസര്‍കോട്ട് രാജകീയ സ്വീകരണം; ഒരുക്കങ്ങളുമായി പി.ടി.എ കമ്മിറ്റിയും ക്ലബ്ബുകളും

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടിയ അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിയാസ് അഹമ്മദിനു ഇന്നു കാസര്‍കോട്ട് രാജകീയ സ്വീകരണം. പിടിഎയുടെയും നാട്ടിലെ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത്. കൊച്ചിയില്‍ നിന്നു ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍ പുറപ്പെട്ട നിയാസ് ശനിയാഴ്ച വൈകുന്നേരം 3.30ന് കാസര്‍കോട്ടെത്തും. അവിടെ നിന്നു പുഷ്പഹാരം അണിയിച്ച് തുറന്ന വാഹനത്തില്‍ ബാന്റ്‌സെറ്റിന്റെ അകമ്പടിയോടെ അംഗഡിമുഗറിലേക്കു ആനയിക്കുമെന്നു പിടിഎ പ്രസിഡണ്ട് …

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നാടുവിട്ട കാസര്‍കോട്ടെ വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭാര്യയെയും മകനെയും കൂട്ടി നാടുവിട്ട കാസര്‍കോട്ടെ വസ്ത്രവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട്, കല്ലക്കട്ട, മരുതംവയലിലെ പി. മുഹമ്മദ് ഷാബിറി(34)നെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമം ഉണ്ടായത്. സംഭവത്തില്‍ വിദ്യാനഗര്‍, കല്ലക്കട്ട, നായിത്തടുക്ക ഹൗസിലെ ടി.എ സമീര്‍ (34), വിദ്യാനഗര്‍, മരുതംവയല്‍ ഹൗസിലെ എം അബ്ദുല്ല (41), കമ്പാര്‍, അംഗഡിമുഗര്‍ ഹൗസിലെ എം.കെ സെയ്തലി (30) എന്നിവരെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ.മാരായ പി.പി ഷമീര്‍, എന്‍ സവ്യസാചി …

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം അഞ്ചായി

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കിണാവൂര്‍, മുണ്ടോട്ടെ കെ.വി രജിത്ത്(24) ആണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കെ.എസ്.ഇ.ബി.യില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രജിത്ത്. മുണ്ടോട്ട് കുഞ്ഞിരാമന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരന്‍ സജിന്‍. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ് (19), കൊല്ലംപാറയിലെ …

ഉപ്പള ഫ്‌ളൈഓവറിനു താഴെ ലോറി മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന ഉപ്പള ദേശീയ പാതയിലെ ഫ്‌ളൈഓവറിനു താഴെ ലോറി മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് നിന്നു ഗോവയിലേക്കു പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഗതാഗത തടസ്സം നീങ്ങി.

17കാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസ്; 66കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ 66കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. തൃക്കരിപ്പൂര്‍, എളമ്പച്ചി സ്വദേശിയാണ് അറസ്റ്റിലായത്. 2024 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകാന്‍ മടി കാണിക്കുന്നത് പതിവാക്കിയതോടെ കൗണ്‍സിലിംഗ് നടത്തുകയായിരുന്നു. കൗണ്‍സിലിംഗിലാണ് പീഡനത്തിനു ഇരയായിട്ടുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഉദുമയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാല്‍ ജമീല മന്‍സിലിലെ റൈഹാന്‍(26), മേല്‍പ്പറമ്പ് റാഷിദ് മന്‍സിലിലെ ഐ. അബ്ദുല്‍ റാഷിദ് (23), കൈനോത്തെ ഖാദര്‍ (22), കട്ടക്കാല്‍ ഹൗസിലെ അജ്മല്‍ (27) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി ഇര്‍ഷാദ് ഒളിവിലാണ്. വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉദുമ ബസ്്സ്റ്റാന്റിനു സമീപത്തു നില്‍ക്കുകയായിരുന്ന പാക്യാരയിലെ എന്‍.ബി സൈനുല്‍ ആബിദി(24)നെയാണ് തട്ടിക്കൊണ്ടു …

ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു

പുത്തൂര്‍: ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു. ഉപ്പിനങ്ങാടി, ഗോളിത്തട്ട്, ആലന്തായ പെര്‍ളയിലെ കര്‍ഷകനായ രമേശ് ഗൗഡ (51)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കടയില്‍ പോയി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഇടുങ്ങിയ റോഡിലെത്തിയപ്പോള്‍ പതിയിരുന്ന ബന്ധുവായ ഹരീഷ് ഗൗഡയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രമേശ് ഗൗഡ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുത്തേറ്റു കിടക്കുന്ന നിലയില്‍ കണ്ടത്. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം …

അച്ഛന്‍ മരിച്ചതിനു പിന്നാലെ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: അച്ഛന്‍ മരിച്ചതിനു പിന്നാലെ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഉപ്പള, പച്ചിലംപാറ എസ്.സി കോളനിയിലെ സന്തോഷ് കുമാര്‍ (30)ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നീര്‍ച്ചാല്‍, മുണ്ട്യത്തടുക്കയിലെ പരേതരായ ബാലചന്ദ്ര-ശ്രീമതി ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം തൊട്ടേ പച്ചിലംപാറയിലെ അമ്മാവന്റെ വീട്ടിലായിരുന്നു സന്തോഷ് കുമാറിന്റെ താമസം. ഒരു മാസം മുമ്പാണ് പിതാവ് ബാലചന്ദ്ര മരിച്ചത്. ചന്ദ്രഹാസ ഏക സഹോദരനാണ്. പച്ചിലംപാറ ശ്രീദേവി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാര്‍ കാസര്‍കോട്ടെ സിസിടിവി …