ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചനം തിങ്കളാഴ്ച വൈകിട്ട്

-പി പി ചെറിയാന്‍

ഡാളസ്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടില്‍ തിങ്കളാഴ്ച വൈകിട്ട് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസിന്റെ നേതൃത്വത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് 7 മണിക്കാണ് പരിപാടി.
മലങ്കര യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ എല്‍ദോ മോര്‍ തിത്തോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവനാളുകളെയും അനുശോചന സമ്മേളനത്തിലേക്ക് റവ.ഫാ.പോള്‍ തോട്ടക്കാട്, ഷാജി എസ്. രാമപുരം എന്നിവര്‍ ക്ഷണിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page