ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു

പുത്തൂര്‍: ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു. ഉപ്പിനങ്ങാടി, ഗോളിത്തട്ട്, ആലന്തായ പെര്‍ളയിലെ കര്‍ഷകനായ രമേശ് ഗൗഡ (51)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കടയില്‍ പോയി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഇടുങ്ങിയ റോഡിലെത്തിയപ്പോള്‍ പതിയിരുന്ന ബന്ധുവായ ഹരീഷ് ഗൗഡയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രമേശ് ഗൗഡ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുത്തേറ്റു കിടക്കുന്ന നിലയില്‍ കണ്ടത്. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page