കാസര്‍കോട്: കെ.എല്‍ 14 സിംഗേഴ്‌സ് സംഘടിപ്പിച്ച മെഹന്ദി-കരോക്കെ മത്സരങ്ങളില്‍ മെഹന്ദി ഡിസൈനില്‍ ഫാത്തിമ ഫസീന മംഗ്ലൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മുബഷിറ ബായാറിനും നഫീസത്ത് ജുനൈസ എരിയാലിനും ലഭിച്ചു. കരോക്കെ മത്സരത്തില്‍ ഹാരിസ് ബ്ലാര്‍ക്കോഡ് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മജീദ് നായന്‍മാര്‍മൂലയും പ്രദീപും കരസ്ഥമാക്കി. മെഹന്തി ഡിസൈന്‍ മത്സര വിജയികള്‍ക്ക് സുല്‍ത്താന്‍ ഗോള്‍ഡ് സ്‌പോണര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകളും മൊമോന്റോയും സമ്മാനിച്ചു. കരോക്കെ മത്സര വിജയികള്‍ക്ക് ഷീല്‍ഡുകള്‍ നല്‍കി ആദരിച്ചു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മെഹന്തിയില്‍ ഫസീല ഉപ്പള, സുമയ്യ തളങ്കര, ഷുഹദ ചൂരി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സാബിറ നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍ കെ.എം ഹനീഫ, ടി.എ ഷാഫി, ഷാഫി തെരുവത്ത്, സുബൈര്‍ പുലിക്കുന്ന്, കുഞ്ഞാമു എരിയാല്‍, ഖലീല്‍ കോപ്പ, കാസിം, നൗഷാദ് ബായിക്കര പ്രസംഗിച്ചു. ഗാനമേളയുമുണ്ടായിരുന്നു.







