കാസര്‍കോട്: മകളുടെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് സ്വന്തം വീട്ടിലെത്തിയ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, നെല്ലിത്താവിലെ പരേതരായ കണ്ണന്‍-ജാനകി ദമ്പതികളുടെ മകന്‍ ടി. രാമകൃഷ്ണന്‍ (65) ആണ് ജീവനൊടുക്കിയത്. ഭാര്യ നാരായണി മരിച്ചതിനു ശേഷം ഏകമകളായ കൃപന്യയുടെ ഇരിയ, തട്ടുമ്മലിലുള്ള വീട്ടിലായിരുന്നു താമസം. മൂന്നു ദിവസം മുമ്പാണ് അവിടെ നിന്നു നെല്ലിത്താവിലെ വീട്ടിലേക്ക് എത്തിയത്. ഞായറാഴ്ച രാത്രിയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരുമകന്‍: അശോകന്‍. സഹോദരങ്ങള്‍: രാജന്‍, ചന്ദ്രന്‍, നീലകണ്ഠന്‍, പത്മാവതി.







