എടനീര്‍ മഠാധിപതിയുടെ കാറിനു നേരെ അക്രമം; ഡ്രൈവറുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: എടനീര്‍ മഠാധിപതി സച്ചിതാനന്ദതീര്‍ത്ഥ സ്വാമികളുടെ കാറിനു നേരെ ഉണ്ടായ അക്രമ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ മധൂരിലെ സതീഷ് കെ.എസ് (53) നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മുളിയാര്‍, ബാവിക്കര റോഡ് ജംഗ്ഷനില്‍ വച്ച് കാറിനു മാര്‍ഗതടസ്സം സൃഷ്ടിച്ച് സൈഡ് ഗ്ലാസില്‍ അടിച്ച് 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
കാറിനു നേരെയുണ്ടായ അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page