പുലിപ്പേടി മാറാതെ നാട്ടുകാര്‍; ഇരിയണ്ണിയില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു, നാട്ടിലിറങ്ങുന്ന പുലിക്കൊപ്പം കുട്ടികള്‍ ഉള്ളതായും സംശയം

കാസര്‍കോട്: നാട്ടിലിറങ്ങുന്ന പുലികളെ കണ്ടെത്തുന്നതിനു സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. വനം വകുപ്പ് അധികൃതര്‍ ഇരിയണ്ണിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കഴിഞ്ഞ ദിവസം ചിത്രം പതിഞ്ഞത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും തുടര്‍ നടപടികളുടെ ഭാഗമായി പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തിയ പുലി നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വളര്‍ത്തുനായയെ കടിച്ചു കൊണ്ടു പോയ പാണൂര്‍, തോട്ടത്തുമൂലയിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
കാടിറങ്ങിയെത്തുന്ന പുലികള്‍ക്കൊപ്പം പുലിക്കുട്ടികള്‍ ഉള്ളതായും സംശയിക്കുന്നു. കാനത്തൂരില്‍ കാണപ്പെട്ട പുലിക്കൊപ്പം കുട്ടികളും ഉള്ളതായി അന്നു തന്നെ സംശയം ഉയര്‍ന്നിരുന്നു. കുട്ടികള്‍ കൂടെ ഉള്ളതു കൊണ്ടാണ് പുലികള്‍ ഒരേ സ്ഥലത്തു തന്നെ കറങ്ങി നടക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page