കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന ഉപ്പള ദേശീയ പാതയിലെ ഫ്‌ളൈഓവറിനു താഴെ ലോറി മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് നിന്നു ഗോവയിലേക്കു പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഗതാഗത തടസ്സം നീങ്ങി.
